April 19, 2026

23 ആദിവാസി തൊഴിലാളികൾ കർണാടകത്തിൽ കുടുങ്ങി : നാട്ടിലെത്തിക്കണമെന്ന് പി.കെ. ജയലക്ഷ്മി

0
Screenshot_2020-05-15-15-38-02-194_com.miui_.videoplayer.png
By ന്യൂസ് വയനാട് ബ്യൂറോ

23 ആദിവാസി തൊഴിലാളികൾ   കർണാടകത്തിൽ കുടുങ്ങി :  നാട്ടിലെത്തിക്കണമെന്ന് പി.കെ. ജയലക്ഷ്മി


മാനന്തവാടി: കർണാടകത്തിെലെ വിവിധ ഭാഗങ്ങളിൽ ഇഞ്ചി പാടങ്ങളിലും വാഴത്തോട്ടങ്ങളിലും  ജോലിക്ക് പോയി കുടുങ്ങിക്കിടക്കുന്ന ആദിവാസി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുൻ മന്ത്രിയും എ. ഐ. സി.സി. അംഗവുമായ പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആദിവാസി തൊഴിലാളികളാണ് ഒരുമാസമായി കർണാടകത്തിൽ കുടുങ്ങിക്കിടക്കുന്നത്

മൈസൂരിൽ അടുത്ത് മാണ്ഡ്യയിൽ ഇഞ്ചി പാടത്ത് 

 കഴിഞ്ഞ മാർച്ചിൽ ജോലിക്കുപോയ തൊഴിലാളികൾ നാട്ടിലെത്തുന്നതിന്  പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല . പാസ്  ലഭ്യമാക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നടപടിക്രമങ്ങൾ സങ്കീർണമായതിനാൽ


പലർക്കും  അപേക്ഷ നിരസിക്കപ്പെടുകയാണ് ചെയ്തത്.



മാനന്തവാടി, തിരുനെല്ലി സ്വദേശികളായ പണിയ വിഭാഗത്തിലെ  23 തൊഴിലാളികൾ കർണാടകത്തിലെ പാസ് ഉപയോഗിച്ച് എത്തിയെങ്കിലും അധികൃതർ ഇവരെ അവിടെനിന്നും മടക്കിയയച്ചു.മതിയായ താമസ സൗകര്യം ഇല്ലാതെയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും കർണാടകത്തിൽ ഇവർ ദുരിതമനുഭവിക്കുകയാണ്.ജോലി കഴിഞ്ഞു ഒരു മാസമായിട്ടും ഇവർക്ക് അ സ്വദേശത്തേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല ഇല്ല .സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്. സർക്കാർ ചിലവിൽ ഇവരെ കർണാടകത്തിൽ നിന്നും കൊണ്ടുവരുന്നതിന്  ജില്ലാ ഭരണകൂടവും പട്ടികവർഗ്ഗ വികസന വകുപ്പും നടപടി സ്വീകരിക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *