July 24, 2024

സ്രവ പരിശോധനക്ക് വിധേയമാക്കിയ പൊലീസുകാരെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചത് ഗുരുതര വീഴ്ച: ഐ സി ബാലകൃഷ്ണന്‍

0

കല്‍പ്പറ്റ: സ്രവ പരിശോധനക്ക് വിധേയമാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചത് ഗുരുതരവീഴ്ചയാണെന്നും മുഖ്യമന്ത്രിയാണ് ആഭ്യന്തവകുപ്പ് കൈ കാര്യം ചെയ്യുന്നതെന്ന് ഓര്‍ ക്കേണ്ടിയിരിക്കുന്നുവെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ.  ജില്ലയില്‍ കൊവിഡ് രോഗം കൂടിവരികയാണ്. ജില്ലാഭരണകൂടത്തിന്റെ യോജിച്ച പ്രവര്‍ത്തനത്തിന്റെ പ്രവര്‍ത്തനഫലമാണ് ജില്ല ഗ്രീന്‍ സോണാക്കാന്‍ കഴിഞ്ഞത്. ജില്ല ഇന്ന് ഗ്രീന്‍സോണില്‍ നിന്നും റെഡ് സോണിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. വീണ്ടും പോസീറ്റീവ് കേസ് വന്ന സാഹചര്യത്തിലും കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാഭരണകൂടത്തിന് കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിര്‍ത്തി ജില്ലയായതിനാല്‍ ജില്ലാഭരണകൂടത്തെ സഹായിക്കുന്നതിനായി ഐ എ എസ് റാങ്കിലുള്ള രണ്ട് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മെയ് 11ന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല. ആരോഗ്യവകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഗുരുതരവീഴ്ചയാണുണ്ടായത്. രോഗികളുടെ റൂട്ട്മാപ്പ് സമയബന്ധിതമായി ഇറക്കുന്നതിനുള്ള സാഹചര്യമൊരുക്കേണ്ടതും അത് ജനങ്ങളിലേക്കെത്തിക്കേണ്ടതും ആരോഗ്യവകുപ്പ് മന്ത്രിയുടെയും സര്‍ക്കാരിന്റെയും ചുമതലയാണ്. എന്നാല്‍ അത് കൃത്യമായി പാലിക്കപ്പെടുന്നില്ല. മാനന്തവാടി സ്റ്റേഷനിലെ മൂന്നാമത്തെ പൊലീസുകാരന് രോഗം സ്ഥീകരിച്ച വിവരം ബുധനാഴ്ച രാത്രി മുതല്‍ പുറത്തായിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ വിവരം മറച്ചുവെക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്. ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടും അത് മണിക്കൂറുകളോളം പുറത്തുപറയാതിരിക്കുന്നതും കടുത്തവീഴ്ചയാണ്. കൊവിഡ് വ്യാപനമുണ്ടായ സാഹചര്യത്തില്‍ വയനാട്ടില്‍ ജനങ്ങള്‍ ആശങ്കയിലും ഭീതിയിലുമാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇടപെടലുകള്‍ നടത്തി കൊവിഡ് രോഗബാധയെ പ്രതിരോധിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നും അല്ലാത്തപക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനോടും സര്‍ക്കാര്‍ സംവിധാനങ്ങളെയും അതൃ്പ്തി പ്രകടിപ്പിച്ചുകൊണ്ടുള്ള എല്‍ ഡി എഫ് കണ്‍വീനര്‍ കെ വി മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൗരവമായികാണണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *