April 18, 2026

കോവിഡ് കോവിഡേതര രോഗങ്ങളുടെ സര്‍വൈലന്‍സ് ശക്തിപ്പെടുത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
സര്‍വൈലന്‍സ് ശക്തിപ്പെടുത്തും
സര്‍വൈലന്‍സ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജില്ല കണ്‍ട്രോള്‍ റൂമില്‍ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കണ്ടൈന്‍മെന്റ് സോണുകളില്‍ കോവിഡ്, കോവിഡേതര രോഗങ്ങളുടെ സര്‍വൈലന്‍സ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പനി, വയറിളക്കം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആരോഗ്യ സേനയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ നിര്‍ദേശിച്ചു. 20 വീടുകള്‍ക്ക് ഒരു ആരോഗ്യ സേന പ്രവര്‍ത്തകരെ വിന്യസിക്കുകയും 10 ആരോഗ്യ സേന പ്രവര്‍ത്തകര്‍ക്ക് ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്ന തോതില്‍ സന്നദ്ധപ്രവര്‍ത്തകരെ നെഹ്‌റു യുവകേന്ദ്ര ഏര്‍പ്പെടുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. കൂടാതെ മഴക്കാല രോഗങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തണമെന്നും  ആരോഗ്യവകുപ്പ് ജില്ല കണ്‍ട്രോള്‍ റൂമില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ ആവശ്യപ്പെട്ടു.   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *