April 19, 2026

നാട്ടിലേക്ക് തിരികെയെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിന് മാർഗ്ഗ നിർദ്ദേശം

0
By ന്യൂസ് വയനാട് ബ്യൂറോ
വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും 
നാട്ടിലേക്ക് തിരികെയെത്തുന്നവരെ വീടുകളിൽത്തന്നെ സുരക്ഷിതമായി താമസിപ്പിക്കുന്നതിന് ജില്ലാ ആരോഗ്യ വകുപ്പ് മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു. 
 രണ്ട് നിലകളുള്ള വീട് ആണെങ്കിൽ
മുകളിലത്തെ നില നിരീക്ഷണത്തിൽ ഉള്ളവർക്ക് നൽകി ഐസോലേഷൻ സൗകര്യം ക്രമീകരിക്കാം.
 ഒരു നില മാത്രമുള്ള,  ഒന്നിലധികം മുറികളും ശുചിമുറികളും ഉള്ള വീടാണെങ്കിൽ ബാത്ത് അറ്റാച്ച്ഡ് റൂം നിരീക്ഷണത്തിൽ കഴിയുന്നവർക്കായി മാറ്റി വെയ്ക്കാം.
 ബാത്ത് അറ്റാച്ച്ഡ് മുറി ഇല്ലാത്തതും ഒരു ശുചി മുറി മാത്രമുള്ളതുമായ ഒറ്റ നില വീടാണെങ്കിൽ
വീട് നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഉപയോഗത്തിന് മാത്രമായി മാറ്റിവെക്കാം.  അതിനു വേണ്ടി ആ വീട്ടിലുള്ളവർ മുൻകൂട്ടി മാറി താമസിക്കേണ്ടതാണ്.
 സമീപമുള്ള ബന്ധുക്കളുടെ യോ അയൽക്കാരുടെ യോ  വീട് ആൾതാമസമില്ലാതെ കിടക്കുന്നുണ്ടങ്കിൽ  നിരീക്ഷണത്തിൽ കഴിയേണ്ടവരെ അവിടെ താമസിപ്പിക്കാം.
ഇതിനായി ജനപ്രതിനിധികളും സംഘടനകളും മുൻകൈയെടുക്കേണ്ടതാണ്.
 നിരീക്ഷണത്തിലുള്ള വ്യക്തി താമസിക്കുന്ന അതേ വീട്ടിൽത്തന്നെ കഴിയുന്നവർ  മറ്റു പൊതുജനങ്ങളുമായി ഇടപഴകുവാൻ പാടില്ല. .
ഐസോലേഷൻ ഒരുക്കുന്ന വീടുകളിൽ ഗർഭിണികളും, പ്രായമായവരും, 10 വയസ്സിൽ താഴെയുള്ള കുട്ടികളും, ഗുരുതര രോഗമുള്ളവരും
ഉണ്ടെങ്കിൽ അവരെ മുൻകൂട്ടി  ബന്ധുക്കളുടെയോ, അയൽക്കാരുടെയോ  വീടുകളിലേക്ക് മാറ്റി താമസിപ്പിക്കേണ്ടതാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *