May 5, 2024

വിദേശത്തു നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നവരുമായി സമ്പർക്കം ഒഴിവാക്കണം

0
വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിയുന്നവരുമായി ബന്ധുക്കളും മറ്റുള്ളവരും യാതൊരുവിധത്തിലും സമ്പർക്കം പുലർത്തരുതെന്ന് ആരോഗ്യ വകുപ്പ് ഓർമ്മിപ്പിച്ചു. വിദേശത്തു നിന്നെത്തി ഇപ്പോൾ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നവരുമായി നിരീക്ഷണത്തിൽ കഴിയുന്ന വേളയിൽ 
അടുത്ത ബന്ധുക്കള്‍  സമ്പർക്കം പുലർത്തിയതായി  കണ്ടെത്തിയിട്ടുണ്ട്. ആദ്യ സമ്പര്‍ക്ക പട്ടികയില്‍ രണ്ടും, രണ്ടാം സമ്പര്‍ക്ക പട്ടികയില്‍ 15ഉം പേരെയുമാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. 
കോയമ്പേട് നിന്നെത്തിയ  സഹോദരനില്‍ നിന്ന് ചീരാൽ സ്വദേശിക്ക്  രോഗബാധയുണ്ടായതും നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിനാലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.  29കാരനും സുഹൃത്തുമാണ് ജില്ലാ അതിര്‍ത്തിയായ ലക്കിടിയില്‍ നിന്ന് സഹോദരനെ കാറില്‍ വീട്ടിലെത്തിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃത്യമായ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ മെയ് 8നു രാത്രി തന്നെ 29കാരന്‍ ഇതു ലംഘിച്ചതായി കണ്ടെത്തി. ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ആരോഗ്യവകുപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നൂല്‍പ്പുഴ പോലിസ്   കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
  സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്വാറന്റൈനില്‍ കഴിയുന്നവരെ
ഒരു കാരണവശാലും സന്ദര്‍ശിക്കാന്‍ പാടില്ല. ഇനിയും വിദേശത്തുനിന്ന് ആളുകളെത്തുന്നുണ്ട്. രോഗസാധ്യത കണക്കിലെടുത്ത് ഇത്തരത്തില്‍ എത്തുന്നവരുമായി  സമ്പർക്കം  പാടില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *