April 20, 2026

തിരുനെല്ലിയിൽ 30 പട്ടിക വർഗ്ഗക്കാർ ഉൾപ്പെടെ 62 പേർ പ്രാഥമിക സമ്പർക്ക പട്ടികയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി
സാമൂഹ്യ വ്യാപനം  തടയുന്നതിനായി തിരുനെല്ലി പഞ്ചായത്തിലെ കുണ്ടറ, സർവാണി, കൊല്ലി, റസ്സൽ കുന്ന് കോളനികളിൽ താമസിക്കുന്ന പട്ടിക വർഗ്ഗക്കാർ ഉൾപ്പെടെയുള്ള കോവിഡ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 24 പേരെ തിരുനെല്ലിയിലെ ഒരു ലോഡ്ജിലും ഏഴുപേരെ വീടുകളിലും ഏഴുപേരെ മാനന്തവാടി ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി.
  30 പട്ടിക വർഗ്ഗക്കാർ ഉൾപ്പെടെ 62 പേർ  പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ എല്ലാവരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോളനികളിൽ 60 വയസ്സ് കഴിഞ്ഞ 40 പേരും ജീവിത ശൈലി രോഗ ചികിത്സയിലുള്ള 28 പേരും നിരീക്ഷണത്തിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *