30 പേർ ആശുപത്രിൽ : വയനാട്ടിൽ 2043 പേർ നിരീക്ഷണത്തിൽ
കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഇന്നലെ 120 ആളുകളെ നിരീക്ഷണത്തിലാക്കി. നിലവിൽ 2043 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്.234 പേർ നിരീക്ഷണ കാലം പൂർത്തിയാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച 17 പേർ ഉൾപ്പെടെ നിലവിൽ ജില്ലയിൽ 30 പേർ ആശുപത്രിൽ കഴിയുന്നുണ്ട്.
ഇതുവരെ പരിശോധനയ്ക്ക് അയച്ച 1151 ആളുകളുടെ സാമ്പിളുകളിൽ 821 ആളുകളുടെ ഫലം ലഭിച്ചതിൽ 798 നെഗറ്റീവും 23 ആളുകളുടെ സാമ്പിൾ പോസിറ്റീവുമാണ്. ഇന്നലെ അയച്ച 86 സാമ്പിളുകളുടേത് ഉൾപ്പെടെ 325 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്. പുതുതായി അയച്ച 86 സാമ്പിളുകളിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 45 പേരുടെയും 4 ആരോഗ്യ പ്രവർത്തകരുടെയും സാമ്പിളുകൾ ഉൾപ്പെടുന്നു.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിൻറെ ഭാഗമായി ജില്ലയിൽ നിന്നും ആകെ 1371 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് ഇതിൽ പെട്ട 1078 ഫലം ലഭിച്ചതിൽ 1078 ഉം നെഗറ്റീവാണ്. സെൻറിനൽ സർവൈലൻസിൻറെ ഭാഗമായി ഇന്നലെ അയച്ച 66 സാമ്പിളുകളിൽ 37 പോലീസ് ഉദ്യോഗസ്ഥരുടെയും 25 ആരോഗ്യ പ്രവർത്തകരുടെയും ഉൾപ്പെടുന്നു. ഇതുൾപ്പെടെ 263 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്.
സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ആളുകളിൽ രോഗം ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി നാളെ 30 ആളുകളുടെ സാമ്പിളുകൾ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിന്നും ശേഖരിച്ച് പരിശോധനയ്ക്കായി അയയക്കും.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 2482 വാഹനങ്ങളിലായി എത്തിയ .4531 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.





Leave a Reply