April 20, 2026

ജില്ലയിലെ സി.ബി.എസ്.ഇ വിദ്യാലയങ്ങൾ പ്രവർത്തന സജ്ജം

0
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപറ്റ : വയനാട് ജില്ലയിലെ മുഴുവൻ സി.ബി.എസ്.ഇ വിദ്യാലയങ്ങളും പുതിയ അധ്യയന വർഷത്തിലെ പഠനപ്രക്രിയകളിലേക്ക് സജ്ജമായതായി ഭാരവാഹികൾ അറിയിച്ചു.
മഹാമാരിയുടെ സാമൂഹിക പശ്ചാത്തലത്തിൽ വിദ്യാഭ്യാസ പ്രക്രിയകളിൽ സമൂല പരിവർത്തനം ആവശ്യമാണ്.
സി.ബി.എസ് ഇ ആ അർത്ഥത്തിലുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ജൂൺ ആദ്യവാരത്തിൽ വിദ്യാലയങ്ങൾ തുറക്കാൻ സാധിക്കാത്ത സാഹചര്യങ്ങളാണെങ്കിൽ പോലും മറ്റ് സംവിധാനങ്ങളിലൂടെ അധ്യയനം സാധ്യമാക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാറും സി.ബി.എസ് ഇ യും സ്വീകരിച്ചു കഴിഞ്ഞു.
ഒന്നാം തരം മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ CBSE പാഠപുസ്തകളും ഇ ബുക്കായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇപ്പോൾ ലഭ്യമാണ്.ഇതു കൂടാതെ  പ്രൈമറി തലം മുതൽ  ഓരോ ക്ളാസുകൾക്കും ഓരോ ചാനലുകൾ എന്ന രീതിയിൽ കേന്ദ്രസർക്കാർ ആരംഭിക്കുന്ന 12 ടി.വി ചാനലുകളുടെ ഫലപ്രദമായ ഉപയോഗത്തിന് ജില്ലയിലെ സ്കൂളുകൾ സ്മാർട്ട് ക്ളാസ്റൂമുകളും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ഇതിലൂടെ ഇൻറർനെറ്റ് കണക്ഷന്റെ അഭാവത്തിലും സാധാരണക്കാരായ CBSE വിദ്യാർത്ഥികൾക്കും അധ്യയനം ലഭ്യമാക്കാനാവും.നിലവിലെ CBSE വിദ്യാർത്ഥികൾക്കും പുതുതായി അഡ്മിഷൻ നേടുന്നവർക്കും ഓൺലൈൻ സൗകര്യങ്ങളോടെ അധ്യയനം ജൂൺ ആദ്യവാരത്തിൽ ആരംഭിക്കും.
സ്കൂൾ ഓഫീസുകൾ മെയ് 18 മുതൽ പ്രവർത്തനമാരംഭിച്ചു. കോവിഢ് ജാഗ്രതക്കനുസ്യതമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും വിദ്യാലയങ്ങൾ പ്രവർത്തിക്കുക. അഡ്മിഷൻ കാര്യങ്ങൾക്കുൾപ്പടെ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ കൊണ്ടുവരേണ്ടതില്ല.
അധ്യാപകർക്ക് വിഷയാധിഷ്ഠിതമായി ഓൺലൈൻ പരിശീലനം തുടങ്ങിക്കഴിഞ്ഞു. CBSE വിദഗ്ധർ തന്നെ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഓൺലൈൻ പഠനരീതികളെക്കുറിച്ച കാര്യങ്ങൾ രക്ഷിതാക്കളിലേക്ക് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് അതത് സ്കൂളുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ഓൺലൈൻ മീറ്റിംഗിൽ CBSE സ്കൂൾ കൗൺസിൽ ജില്ലാ പ്രസിണ്ടൻറ് വി.ജി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിംജിത്ത് ദാമു, ട്രഷറർ സമീർ ചൂര്യൻ, ഫാദർ സന്തോഷ് പുതുപ്പള്ളി, അബ്ദുൽ റഊഫ്
ബ്രഹ്മാചാരിണി ശാലിനി, മുഹമ്മദ് മാസ്റ്റർ, സിസ്റ്റർ സലോമി, തുടങ്ങിയവർ സംസാരിച്ചു.
          ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *