April 21, 2026

കേന്ദ്ര പാക്കേജ്: കെ.പി.സി.സി ഒ .ബി .സി ഡിപ്പാര്‍ട്ട്‌മെന്റ് നില്‍പുസമരം നടത്തി

0
OBC.jpg
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ബത്തേരി: കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നില്‍പുസമരം നടത്തി.കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പുനഃപരിശോധിക്കുക, രാജ്യത്തെ പരമ്പരാഗത, അസംഘടിത തൊഴിലാളികള്‍ക്കു 5,000 രൂപ വീതം അടിയന്തര സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഡിസിസി ജനറല്‍ സെക്രട്ടറി ഡി.പി. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറിയും ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലാ ചെയര്‍മാനുമായ ആര്‍.പി. ശിവദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.സി. കൃഷ്ണകുമാര്‍, നിസി അഹമ്മദ്, നൗഫല്‍ കൈപ്പഞ്ചേരി, ഷമീര്‍ മാണിക്യം എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *