July 18, 2026

ആദ്യഘട്ട വിളവെടുപ്പ് നടത്തി

0
IMG-20200520-WA0168.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭയുടെ കമ്യൂണിറ്റി കിച്ചൻ പരിസരത്ത് അന്തേവാസികൾ  ഉത്പാദിപ്പിച്ച പച്ചക്കറികളുടെ ആദ്യഘട്ട വിളവെടുപ്പ് നടത്തി. ചീര, വഴുതിന, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് ആദ്യഘട്ടത്തിൽ  വിളവെടുത്തത്. കമ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തിയത്. വിളവെടുത്ത പച്ചക്കറികൾ നഗരസഭാ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി ബിജു അന്തേവാസികളിൽ നിന്ന് ഏറ്റുവാങ്ങി.വിളവെടുപ്പിന് എ അജയകുമാർ, എം.ടി മാത്യു, എ.കെ റൈഷാദ്, ശങ്കരൻ, തങ്കച്ചൻ, വീരേന്ദ്രർ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *