September 30, 2026

വയനാട് ജില്ലയില്‍ 1245 ആളുകള്‍ കൂടി നിരീക്ഷണത്തില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
 
     കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 1245 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3005 ആയി.  രോഗം സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 26 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.  ബുധനാഴ്ച്ച 176 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.  ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 1398 സാമ്പിളുകളില്‍ 1000 ആളുകളുടെ ഫലം ലഭിച്ചു. ഇതില്‍ 977 എണ്ണം നെഗറ്റീവാണ്.  391 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ നിന്നും ബുധനാഴ്ച്ച 76 സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഇതില്‍  പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 41 പേരുടെയും  1 ആരോഗ്യ പ്രവര്‍ത്തകരുടെയും 4 പോലീസ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകള്‍ ഉള്‍പ്പെടുന്നു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 161 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *