November 7, 2026

മരത്തിൽ നിന്ന് വീണ മരിച്ച പ്രദീഷിന്റെ കുടുംബത്തെ സഹായിക്കാൻ കമ്മിറ്റി രൂപീകരിച്ചു .

0
IMG_20200521_164944.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മരത്തിൽ നിന്ന് വീണ മരിച്ച പ്രദീഷിന്റെ കുടുംബത്തിന്  ഹൃദയ ഹസ്തം.

മാനന്തവാടി: ജോലിക്കിടെ  മരത്തിൽ നിന്നു വീണു മരിച്ച വെള്ളമുണ്ട 
 ഒഴുക്കൻമൂല തുരുത്തേൽ പ്രദീഷിന്റെ കുടുംബത്തെ സഹായിക്കാൻ  നാട്ടുകാർ കുടുംബ സഹായ  കമ്മിറ്റി രൂപീകരിച്ചു .ഇക്കഴിഞ്ഞ നാലിനാണ് ജോലിക്കിടെ പ്രദീഷ്  മരത്തിൽനിന്ന് വീണ് മരിച്ചത് .അർബുദ രോഗിയായ അമ്മ .ഭാര്യ, ഏഴ്  വയസ്സുള്ള ഇരട്ടക്കുട്ടികൾ, നാലു വയസ്സുള്ള മകൻ എന്നിവരടങ്ങിയ   കുടുംബത്തിന്റെ  അത്താണിയായിരുന്നു പ്രദീഷ്  .പതിനേഴാം വയസ്സിൽ പിതാവ് വർഗീസിന്റെ   ആകസ്മിക വിയോഗെത്തെ തുടർന്ന്  അഞ്ചു സഹോദരിമാരുടെയും അമ്മയുടെയും ഉത്തരവാദിത്വമേറ്റെടുത്ത് പ്രദീഷ്  കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്.  വിവാഹം, വീട് തുടങ്ങി ഒട്ടേറെ ബാധ്യതകൾ ഇതിനിടയിൽ വന്നു.  ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ  കഠിനാധ്വാനം കൊണ്ട് അതിജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിലാണ് മരക്കൊമ്പ് വെട്ടുന്നതിനിടെ മരത്തിൽ നിന്നും വീണു പ്രദീഷ്  യാത്രയാവുന്നത്.  നിരാലംബരായ കുടുംബത്തിന് താങ്ങാവാൻ പൊതുജനങ്ങളുടെ ഒരു കൈ സഹായം ആവശ്യമാണെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം എ. ജോണി ചെയർമാനായും പി.ജെ വിൻസെൻറ് ജനറൽ കൺവീനറായും പി.സി. റെജിമോൻ ട്രഷററായും പ്രദീഷ്  കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. കേരള ബാങ്ക് 
വെള്ളമുണ്ട
ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട് . എ.സി. നമ്പർ 130151201020060.
ഐ.എഫ്. എസ്.സി. FDRLOWDCB 01.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *