June 5, 2026

ആദിവാസി കുടുംബങ്ങൾക്ക് ഒരു ലക്ഷത്തോളം മാസ്ക്കുകളുമായി മാനന്തവാടി രൂപത മാതൃകയായി

0
IMG-20200521-WA0059.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കൊ വിഡ് – 19    ന്റെ പശ്ചാത്തലത്തിൽ പൊതു സ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ മാസ്ക് നിർബന്ധമായ സാഹചര്യത്തിൽ കുടുംബനാഥനോ മറ്റാരെങ്കിലുമോ പുറം ലോകവുമായി ബന്ധപ്പെടേണ്ടി വരുമ്പോൾ മാസ്ക് ധരിക്കേണ്ടത് ഒരാളുടെയോ ഒരു കുടുംബത്തിന്റെയോ മാത്രമല്ല പൊതു സമൂഹത്തിന്റെ മുഴുവൻ ആരോഗ്യ സംരക്ഷണത്തിന് അനിവാര്യവുമാണ്. ഈ ഒരു സാഹചര്യത്തെ നിലനിർത്തി കൊണ്ട്  മാനന്തവാടി രൂപതയുടെ പ്രവർത്തന മേഖലകളിൽ വരുന്ന വയനാട്, കണ്ണൂർ, മലപ്പുറം, നീലഗിരി (തമിഴ്നാട് )  ജില്ലകളിലെ എല്ലാ ആദിവാസി കുടുംബങ്ങളിലേക്കും നൽകുന്നതിനായി 1 ലഷത്തോളം മാസ്ക്  കെ.സി.വൈ.എം. മാനന്തവാടി രൂപത പ്രസ്ഥാനം  മാനന്തവാടി രൂപത മാത്യവേദിയുടെയും വിവിധ സന്ന്യാസ സഭകളുടെയും സഹകരണത്തോടെ തയ്യാറാക്കി വിതരണം  ചെയ്യുന്നു. മാസ്ക്ക് വിതരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം  മാനന്തവാടി രൂപതാധ്യക്ഷൻ ബിഷപ് മാർ. ജോസ് പൊരുന്നേടം  മാനന്തവാടി ട്രൈബൽ സെവലപ്മെന്റ് ഓഫീസർ  പ്രമോദിന് നൽകി കൊണ്ട്  നിർവ്വഹിച്ചു. കെ.സി.വൈ.എം.മാനന്തവാടി രൂപത പ്രസിഡന്റ്  ബിബിൻ ചെമ്പക്കര അധ്യക്ഷനായ ചടങ്ങിൽ രൂപത മാത്യവേദി പ്രസിഡന്റ്  വിജി ജോർജ് നെല്ലിക്കൽ മുഖ്യാതിഥി ആയിരുന്നു. മാനന്തവാടി രൂപത പൊക്കുറേറ്റർ റവ.ഫാ. ജിൽസൺ കോക്കണ്ടത്തിൽ, കെ.സി.വൈ.എം.രൂപത ഡയറക്ടർ റവ.ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടം മാത്യവേദി രൂപത ഡയറക്ടർ റവ.ഫാ.ജോഷി മഞ്ഞക്കുന്നേൽ എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തകർക്കുള്ള മാസ്ക്കുകൾ ഷമീർ ബിഷപ്പിൽ നിന്നും ഏറ്റ് വാങ്ങി 
മാനന്തവാടി രൂപതയിയെ വിവിധ ഇടവകകളിലെ യുവജനങ്ങളുടെയും അമ്മമാരുടെയും നേത്യത്വത്തിൽ തയ്യാറാക്കുന്ന മാസ്ക്കുകൾ കെ.സി.വൈ.എം മേഖല സമിതകളുടെ നേതൃത്വത്തിൽ അതത് സ്ഥലത്തെ ട്രൈബൽ ഏക്സ്റ്റൻഷൻ ഓഫീസുകൾ വഴി പട്ടിക വർഗ്ഗ  കുടുംബങ്ങളിലേക്ക് എത്തിക്കും. 
കെ.സി.വൈ.എം ആനിമേറ്റർ സി. സാലി CMC, വൈസ്. പ്രസിഡന്റ് ടെസിൻ വയലിൽ, ജനറൽ സെക്രട്ടറി റോസ് മേരി തേറുകാട്ടിൽ, സെക്രട്ടറിമാരായ ജിയോ മച്ചുകുഴിയിൽ, മേബിൾ പുള്ളോലിക്കൽ, ട്രഷറർ റ്റിബിൻ പാറക്കൽ, കോഡിനേറ്റർ ഡെറിൻ കൊട്ടാരത്തിൽ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *