November 7, 2026

കുടക് ജില്ലയിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ സൗകര്യമൊരുക്കണം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കർണ്ണാടകത്തിലെ അതിർത്തി ജില്ലയായ കുടകിൽ താമസിക്കുകയും തൃശിലേരി, കാട്ടി സ്കൂളുകളിൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി എംഎൽഎ ഒ.ആർ കേളു വയനാട് ജില്ലാ കലക്ടർക്ക് കത്തുനൽകി. അന്തർ സംസ്ഥാന യാത്രകൾക്ക് തടസങ്ങളുള്ളതിനാൽ ഗൗരവത്തിൽ ഇക്കാര്യം ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ടാണ് എം.എൽ.എ കത്തു നൽകിയത്.കർണാടക അതിർത്തിയിൽ പരിമിതമായ വിദ്യാഭ്യാസ സൗകര്യമുള്ളതിനാൽ ഒരു വിഭാഗം വിദ്യാർത്ഥികൾ തൃശിലേരി, കാട്ടിക്കുളം ഹയർ സെക്കൻഡറി സ്കൂളുകളെയാണ് ആശ്രയിക്കുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *