May 9, 2026

എസ്.എസ്.എൽ.സി/ +2 പരീക്ഷകൾ അതാത് വിദ്യാലയങ്ങളിൽ നടത്തണം

0
By ന്യൂസ് വയനാട് ബ്യൂറോ
 എസ്.എസ്.എൽ.സി/ +2 പരീക്ഷകൾ അതാത് വിദ്യാലയങ്ങളിൽ നടത്തണം;മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ     എസ്.എസ്.എൽ.സി/ +2 പരീക്ഷകൾ കണ്ടെയിൻമെൻ്റ് സോണുകളിൽ നിന്നും മാറ്റി മറ്റു സ്ഥലത്തു നടത്തണമെന്ന തീരുമാനം പിൻവലിക്കണമെന്ന് മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.ആരോഗ്യ പ്രവർത്തകരുടെ സേവനം ഉപയോഗിച്ച് അണു നശീകരണം നടത്തി അതാത് വിദ്യാലയങ്ങളിൽ തന്നെ പരീക്ഷ എഴുതാനുള്ള സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കണം. മാനന്തവാടി നഗരസഭ തിരുനെല്ലി പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ആയിരകണക്കിന് കുട്ടികളെ ബാധിക്കുന്ന പ്രശ്നമാണ്. അടിയന്തരമായി ജില്ലാ ഭരണകൂടം ഇടപ്പെട്ട് അതാത് വിദ്യാലയങ്ങളിൽ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കണമെന്ന് ജേക്കബ് സെബാസ്റ്റ്യൻ പ്രസ്താവിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *