ഗാന്ധി ദർശൻ വേദി ഹരിതവേദിയുടെ സംസ്ഥാന തല ഉദ്‌ഘാടനം 25 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കാർഷികവൃത്തി ആരോഗ്യമുള്ള തലമുറയ്ക്കും വിഷരഹിത ഭക്ഷണത്തിനും എന്ന ആപ്തവാക്യം  ഉയർത്തിപ്പിടിച്ചുകൊണ്ട്  പ്രമുഖ  ഗാന്ധിയൻ  സംഘടനയായ ഗാന്ധി ദർശൻ വേദി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ വാർഡുകളിലും നിരവധി ഹരിത വേദി യൂണിറ്റുകൾ സ്ഥാപിച്ചു കൊണ്ട്  ജൈവ കൃഷി സ്ഥിരമായി നടത്തും. ഇതിനായുള്ള സമഗ്രമായ ഹരിത നയം കെ.പി.ജി.ഡ

 സംസ്ഥാന സമിതി അംഗീകരിച്ചു.

 കേരളത്തിൽ  തരിശുകിടക്കുന്ന കൃഷിയോഗ്യമായ  ഭൂമി  ഹരിത വേദി യൂണിറ്റുകൾ രൂപീകരിച്ച്  അംഗങ്ങൾ  ഒറ്റയ്ക്കും കൂട്ടായും അടുക്കളത്തോട്ടം, മാതൃകാ കൃഷിത്തോട്ടം, പശു വളർത്തൽ, കോഴി വളർത്തൽ, തേനീച്ച വളർത്തൽ തുടങ്ങി എല്ലാത്തരം  കാർഷിക പ്രവർത്തനങ്ങളും ഏറ്റെടുക്കും. 
 യുവജനങ്ങളുൾപ്പെടെ  എല്ലാ വിഭാഗം ജനങ്ങളെയും കൃഷിയിൽ  വ്യാപൃതരാക്കുന്നതിനുവേണ്ടി ഗ്രോ ബഗ് കൃഷിയും പ്രത്യേകം തയ്യാറാക്കിയ പച്ചക്കറി സ്റ്റാൻഡിലുള്ള മട്ടുപ്പാവ് കൃഷിയും പ്രോത്സാഹിപ്പിച്ചു കൊണ്ട് പുതിയ  കാർഷിക സംസ്കാരത്തിന് ഹരിത വേദി തുടക്കം കുറിക്കും.    മത്മാഗാന്ധിയുടെ സ്വാശ്രയ ഗ്രാമങ്ങളും ഗ്രാമീണ സമ്പദ് വ്യവസ്ഥയും പിൻപറ്റി എല്ലാ ഭവനങ്ങളിലും അവരവർക്കാവശ്യമായ ധാന്യങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട, മാംസം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉദ്പാദിപ്പിച്ച് കൃഷി വ്യായാമത്തിനും ആരോഗ്യത്തിനും പര്യാപ്തമാക്കുകയാണ് ലക്ഷ്യം.
പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ചുകൊണ്ടും പ്രകൃതി ചൂഷണം നിയന്ത്രിച്ചുകൊണ്ടും വിഭാവനം ചെയ്തിരിക്കുന്ന ഹരിത വേദി കൃഷി  കർഷകർക്ക് സമൂഹത്തിൽ മാന്യതയും അംഗീകാരവും ലാഭകരമായ തൊഴിലും പ്രധാനം ചെയ്യുന്ന തരത്തിലാണ് ആവിഷ്കരിച്ചിട്ടുള്ളത്. 
വനിത ഗാന്ധിദർശൻ വേദി അംഗങ്ങളുടെയും  ബാല ഗാന്ധിദർശൻ അംഗങ്ങളുടെയും സഹകരണത്തോടെ ഗ്രാമീണരെയും നാഗരികരെയും സംഘടിപ്പിച്ച് സർക്കാർ ആനുകൂല്യങ്ങളുൾപ്പെടെ ലഭ്യമാക്കി വിപുലമായ തോതിൽ കൃഷി ചെയ്യാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 
വിദേശത്ത് നിന്ന് മടങ്ങി എത്തിയിട്ടുള്ളവരെ ഉൾപ്പെടുത്തി പ്രവാസി ഗാന്ധി ദർശൻ വേദി കാർഷികോൽപന്നങ്ങളുടെ സംസ്കരണവും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഉൽപാദനവും നടത്തും. ആധുനിക വിവര സാങ്കേതിക സങ്കേതങ്ങളുപയോഗിച്ച് ഗാന്ധി ഹരിതഗ്രാമം ഉൽപന്നം എന്ന് ബ്രാൻഡ് ചെയ്താകും വിപണനം.
ഹരിതവേദിയുടെ പ്രവർത്തനങ്ങൾ  സംസ്ഥാനത്ത് ഡോ.എം.സി. ദിലീപ് കുമാർ അധ്യക്ഷനും ഡോ. നെടുമ്പന അനിൽ ജനറൽ സെക്രട്ടറിയുമായ കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ കീഴിലായിരിക്കും. 
ഹരിതവേദി ഫീൽഡ് പ്രവർത്തനം സംഘടിപ്പിക്കുന്നതും
 ഏകോപിപ്പിക്കുന്നതും ചീഫ് കോർഡിനേറ്റർമാരായ  ഇടുക്കിയിലെ  ടി. ജെ പീറ്ററും (ഉൽപാദന വിഭാഗം) പത്തനംതിട്ടയിലെ  ബിനു എസ് ചെക്കാലയിലും (വൈജ്ഞാനിക വിഭാഗം) ഓർഗനൈസേഷൻ വിഭാഗം കോർഡിനേറ്ററായ  വയനാട്ടിലെ  ഇ.വി എബ്രഹാമുമാണ്.
ഹരിതവേദിയുടെ സംസ്ഥാന തല ഉദ്‌ഘാടനം മെയ് 25 ന് തൊടുപുഴയിൽ കെ.സി.വേണുഗോപാൽ നിർവ്വഹിക്കും.
കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ എം.സി. ദിലീപ്കുമാർ അധ്യക്ഷനായ ഗാന്ധിദർശൻ വേദി യുടെ നിയന്ത്രണത്തിലുള്ള ഹരിത വേദിക്ക് ഉപദേശകരായി കേരളത്തിലെ പ്രമുഖരായ  കാർഷിക ശാസ്ത്രജ്ഞരുടെയും വിദഗ്ദരുടെയും സമിതി പ്രവർത്തിക്കുന്നു. 
Ad

മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : സുഹൃത്ത് കസ്റ്റഡിയിൽ.വാരാമ്പറ്റപൂളക്കൽ ഷിഹാബ് ( 38) ആണ് മരിച്ചത്. സുഹൃത്തും അയൽവാസിയുമായ  അത്തിലൻ അമ്മദ് ...
Read More
കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയുളള തീയ്യതിയില്‍ ...
Read More
  എടവക ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,6,7,8,11,13,15,17,18,19 വാര്‍ഡുകളെ കണ്ടെന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.  പഞ്ചായത്തിലെ 9,10 വാര്‍ഡുകള്‍ കണ്ടെന്‍മെന്റ് സോണില്‍ തുടരും ...
Read More
    ജില്ലയില്‍ വിവിധ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു ...
Read More
          വൈദ്യുതി മുടങ്ങും  പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരുളം, മാതമംഗലം, ചുണ്ട കൊല്ലി, ചാത്തമംഗലീകുന്ന്, തൂത്തിലേരി, മണല്‍വയല്‍, എല്ലകൊല്ലി, അതിരാറ്റുകുന്നു, മരിയനാട്, ...
Read More
കൽപ്പറ്റ: വയനാട്    ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പുല്‍പ്പള്ളി കല്ലുവയല്‍ സ്വദേശിയായ നാല്‍പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ സെയില്‍സമാനായി ജോലി ചെയ്തിരുന്ന ...
Read More
കോവിഡ് പാക്കേജുകളിൽ കർഷകർക്ക് നേരിട്ട് ഒരു സഹായവുംപ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് കർഷ കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിവെങ്ങപ്പള്ളി കൃഷി ഭവൻ്റെ മുന്നിൽ പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചു 1,കർഷകരുടെ കടങ്ങൾഎഴുതിത്തള്ളുക.2, പലിശരഹിത ...
Read More
 .കല്‍പ്പറ്റ: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 20 മുതല്‍ നിര്‍ത്തിവെച്ചിരുന്ന വയനാട് പ്രസ് ക്ലബിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചും സുരക്ഷാ ക്രമീകരണങ്ങള്‍ ...
Read More
 വാളാട്:കോളിച്ചാൽ കടവിൽ താൽക്കാലിക പാലം നിർമിച്ച് നാട്ടുകാർ. എടത്തന കോളിച്ചാൽ കരിക്കാട്ടിൽ പ്രദേശങ്ങളെ വാളാട് ഹയർസെക്കൻഡറി സ്കൂൾ പ്രദേശവുമായി ബന്ധപ്പെടുത്തുന്ന പ്രധാന പാലമാണിത്.നൂറു കണക്കിന് വിദ്യാർത്ഥികളാണ് എടത്തന ...
Read More
പനമരം: കണ്ടെയ്ൻമെന്റ് സോണിൽ ലോക്കായ കുഞ്ഞുവാവക്ക് വീഡിയോ ഷോപ്പിംഗിലൂടെ പെരുന്നാൾ ഉടുപ്പ് . കൊറോണ വ്യാപനത്തെ തുടർന്ന് നീണ്ട രണ്ട് മാസമായി ലോക്ക് ഡൗണും ഇപ്പോൾ പിന്നീട് കണ്ടെയ്ൻ ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *