June 5, 2026

അല്‍കരാമ ഡയാലിസിസ് കേന്ദ്രത്തിനായി പിരിച്ച സംഭാവനകള്‍ കൈമാറി

0
vlcsnap-2020-05-22-16h56m03s78.png
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട ;ജില്ലയിലെ കിഡ്‌നി രോഗികള്‍ക്ക് സൗജന്യഡയാലിസിസ് ചെയ്തുവരുന്ന ഏകസ്ഥാപനമായ അല്‍കരാമ ഡയാലിസിസ് കേന്ദ്രത്തിനായി പഞ്ചായത്തിലെ പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സംഭാവനകള്‍ കൈമാറി.കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ വെള്ളമുണ്ട പഞ്ചായത്തിലെ പത്തോളം വാര്‍ഡുകളില്‍നിന്നും സന്നദ്ധസംഘടനകളില്‍നിന്നുമായി പത്ത് ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്.വിവിധവാര്‍ഡുകളിലെ പ്രതിനിധകളും സന്നദ്ധസംഘടനാനേതാക്കളും വ്യക്തികളും സംഭാവനകള്‍ പഞ്ചായത് പ്രസിഡണ്ട് പി തങ്കമണി.ഡോ.ഇബ്രാഹിം,എം സി ഇബ്രാഹിം എന്നിവര്‍ക്ക് കൈമാറി.ചടങ്ങില്‍ മുജീബ് പിണങ്ങോട്, കൈപ്പാണി ഇബ്രാഹിം,സാബുആന്റണി,തുടങ്ങിയവര്‍ പ്രസംഗിച്ചു.37 കിഡ്‌നി രോഗികള്‍ക്കാണ് നിലവില്‍ ഡയാലിസിസ് കേന്ദ്രത്തില്‍ നിന്നും സൗജന്യ ചികിത്സ നടത്തി വരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *