March 19, 2024

മുത്തങ്ങ ചെക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നവർക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കി മോട്ടോർ വാഹന വകുപ്പ്.

0
Img 20200524 Wa0363.jpg
കോവിഡ്-19 ൻ്റെ പശ്ചാതലത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് മുത്തങ്ങ ചെക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നവർക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കി മോട്ടോർ വാഹന വകുപ്പ്.
സ്വന്തമായി വാഹനമില്ലാതെ അതിർത്തിലെ മൂലഹള്ളിയിൽ എത്തുന്നവർക്ക് പത്ത് കിലോ മീറ്റർ ദൂരെ ഉള്ള  കോവിഡ് ഫെസിലിറ്റേഷൻ സെന്ററിലേക്ക് ജീപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഒൻപത് തുറന്ന ജീപ്പുകൾ ഇതിനായി ഡ്രൈവർ കാബിൻ വേർതിരിച്ച് സുരക്ഷിതമാക്കി ഉപയോഗിക്കുന്നു.ഡ്രൈവർമാർക്ക് ഫേസ് ഷീൽഡ് മാസ്ക് സാനിറ്റെസർ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. 
കോവിഡ് 19 ഫെസിലിറ്റേഷൻ സെന്ററിലെ പരിശോധന കഴിഞ്ഞ് ഹോം ക്വാറന്റൈൻ നിർദ്ദേശിക്കുന്നവർക്ക് സംസ്ഥാനത്തിന്റെ ഏത് ഭാഗത്തേക്കും യാത്ര തുടരാൻ ടാക്സി വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ നിശ്ചയിച്ച വാടക മാത്രം നൽകി സുരക്ഷിതമായി യാത്ര സൗകര്യം ഒരുക്കാൻ രാവിലെ ഏഴു മുതൽ  രാത്രി പന്ത്രണ്ട് മണി വരെ സുസജ്ജമായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം  ലഭ്യമാവും.
മുത്തങ്ങ ഫോറസ്റ്റ് ചെക്പോസ്റ്റിനു  സമീപത്തും കല്ലൂരിലും ഉള്ള കോവിഡ് ഫെസിലിറ്റേഷൻ സെന്ററിൽ എത്തപ്പെടുന്നവരുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റാൻ മുത്തങ്ങ ആർ ടി ഒ ചെക് പോസ്റ്റും ബത്തേരി സബ്  ആർ ടി ഒ ഓഫീസും കേന്ദ്രീകരിച്ച് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
മൂല ഹള്ളിയ്ക്കും കോവിഡ് 19 ഫെസിലിറ്റേഷൻ സെന്ററിനും ഇടയിൽ ഉള്ള യാത്ര നിരീക്ഷിക്കുന്നതിനും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉള്ള മൊബൈൽ കൺട്രോൾ റൂമിൽ രണ്ട് ഉദ്യോഗസ്ഥരുടെ സേവനം എപ്പോഴും ലഭ്യമാകും.
മുത്തങ്ങ വഴി വരുന്നവർക്ക് വാഹന സൗകര്യം മുൻകൂട്ടി ബുക്ക് ചെയ്യാൻ ഗൂഗിൾ ഫോം ഉപയോഗപ്പെടുത്തി മൊബൈൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹന സൗകര്യം ആവശ്യം ഉള്ളവർ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
1500 സിസിക്ക് താഴെ ഉള്ള ഇൻഡിക, സ്വിഫ്റ്റ്, എടിയോസ് , പോലുള്ള വാഹനങ്ങൾക്ക് കിലോമീറ്ററിന് 15 രൂപയും
1500 സിസിക്ക് മുകളിലുള്ള ബൊലേറൊ , സ്കോർപിയോ, ഇന്നോവ ടവേര പോലുള്ള വണ്ടികൾക്ക് 17 രൂപയും ആണ് സർക്കാർ നിശ്ചയിച്ച ചാർജ് . കോവി ഡ് ദുരിതത്തിലും സഹജീവികളോടുള്ള അനുഭാവം കാണിച്ച് നിശ്ചിത വാടകയിലും കുറച്ചാണ് ഇവർ ഈടാക്കുന്നത്.
യാത്രാ പാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും ഒഴിവാക്കി യാത്ര സുഖമമാക്കാൻ സർക്കാർ അനുമതി വാങ്ങി യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് വാഹന സൗകര്യം ലഭ്യമാക്കുക.
ആർ ടി ഒ വയനാട്, എൻഫോർസ്മൻ്റ് ആർ ടി ഒ വയനാട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്
യാത്രാ സൗകര്യങ്ങളെക്കുറിച്ചുള്ള പുരോഗമനപരമായ നിർദ്ദേശങ്ങളും പരാതികളും താഴെ കൊടുത്ത മൊബൈൽ നമ്പറിലോ ഇമെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണ്.
Mobile:82817 86075
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *