November 8, 2026

സി.പി.എം നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണം – ബി.ജെ.പി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള പണം തന്റെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് സ്വരൂപിച്ച് നിരവധി പേരെ വഞ്ചിച്ച സി.പി.എം നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി  ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ നൽകുന്നതിന് പകരം തന്റെ വ്യക്തി പരമായ അക്കൗണ്ട് നമ്പർ നൽകിയാണ് ഇദ്ദേഹം തട്ടിപ്പു നടത്തിയത്. ഇത് സോഷ്യൽ മീഡയയിലൂടെ ഇദ്ദേഹം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വ്യാപകമായ ' പണപ്പിരിവ് നടത്തി നിരവധി  ആളുകളെ ആണ് തട്ടിപ്പിന് ഇരയാക്കിയത്. കണ്ണൻ കണിയാരം, ജിതിൻ ഭാനു, വിജയൻ കൂവണ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *