March 19, 2024

ڇറീബില്‍ഡ് കേരള ഇന്‍ഷിയേറ്റീ്വ് പദ്ധതി മുഖേന ആനുകൂല്യങ്ങള്‍ നല്‍കുന്നു

0
.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രകൃതിക്ഷോഭങ്ങള്‍, കൊറോണ വൈറസ് ബാധ എന്നിവയാല്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേരള സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന ڇറീബില്‍ഡ് കേരള ഇന്‍ഷിയേറ്റീ്വ്چچ പ്രകാരം സംയോജിതകൃഷിക്കായി ആനുകൂല്യങ്ങള്‍ നല്‍കുന്നു. ڇജൈവഗൃഹംڈ എന്ന പ്രോജക്റ്റിലൂടെ സ്ഥലം, സമയം, ഊര്‍ജ്ജം എന്നിവ പരമാവധി ഉപയോഗപ്പെടുത്തി കൃഷി, മൃഗസംരക്ഷണം, കോഴിവളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍ മല്‍സ്യകൃഷി എന്നീ മേഖലകളിലെ കുറഞ്ഞത് 5 സംരംഭങ്ങള്‍ സംയോജിപ്പികൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സ്ഥായിയായ വരുമാനം ലഭ്യമാകത്തക്ക വിധമാണ് സംയോജിതകൃഷി നടപ്പിലാക്കുന്നത്. 5 സെന്‍റ് മുതല്‍ 2 ഹെക്ടര്‍വരെ കൃഷി സ്ഥലമുളളവര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന  കര്‍ഷകരുടെ കൃഷിയിടം സന്ദര്‍ശിച്ച് ഫാം പ്ലാന്‍ തയ്യാറാക്കി അതിന്‍റെ അടിസ്ഥാനത്തില്‍ അവിടെ നടപ്പിലാക്കുന്ന ഘടകങ്ങളെ വിലയിരുത്തിയശേഷം 5 മുതല്‍ 30 സെന്‍റ് വരെയുളളവര്‍ക്ക് 30,000 രൂപവരെയും 31 സെന്‍റ് മുതല്‍ 40 സെന്‍റ് വരെയുളളവര്‍ക്ക് 40,000 രൂപ വരെയും 40 സെന്‍റിനു     മുകളില്‍ 2 ഹെക്ടര്‍ വരെയുളളവര്‍ക്ക് 50,000 രൂപവരെയും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആനുകൂല്യം ലഭിക്കുന്നതാണ്.  നിലവിലുളള സംയോജിത കൃഷിയിടങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ ധനസഹായം നല്‍കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം  പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍ ഈ പദ്ധതി സുപ്രധാന പങ്കുവഹിക്കുന്നു.
താല്പര്യമുളള കര്‍ഷകര്‍ ഉടന്‍തന്നെ അതാത് കൃഷിഭവനുമായി ബന്ധപ്പെട്ട് നിശ്ചിത അപേക്ഷഫോറത്തില്‍ അപേക്ഷ നല്‍കേണ്ടതാണെന്ന്  തിരുവനന്തപുരം ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *