April 20, 2026

കിസാൻ സഭ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി

0
IMG-20200527-WA0030.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: കാർഷിക ഉത്പന്നങ്ങൾക്ക് തറ വില നിശ്ചയിക്കുക, കാർഷിക കടങ്ങൾ മുഴുവൻ എഴുതി തളളുക, കർഷകർക്ക് പലിശ ഇല്ലാതെ വായ്പ അനുവദിക്കുക, കർഷക പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുക, കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അസസാനിപ്പിക്കു, തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. കൽപറ്റ ടെലിഫോൺ എക്സേഞ്ചിന് മുന്നിൽ നടത്തിയ ധർണ കിസാൻ സഭ കേന്ദ്ര കമ്മറ്റി അംഗം ഡോ: അമ്പി ചിറയിൽ ഉദ്ഘാടനം ചെയ്തു. സി പി ഐ കൽപറ്റ ലോക്കൽ സെക്രട്ടറി വി ദിനേശ് കുമാർ, കെ മുരളീധരൻ, പി കുമാരൻ, ശ്രീശൻ പ്രസംഗിച്ചു. സുൽത്താൻ ബത്തേരി ടെലിഫോൺ എക്സ്‍ചേഞ്ചിന് മുന്നിൽ നടത്തിയ നടന്ന ധർണ കിസാൻ സഭ ജില്ലാ പ്രസിഡന്റ് അഡ്വ: കെ ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. പി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. ലതികാ ജി നായർ, ബില്ലി ഗ്രഹാം എൻ എ, എം എ പങ്കജാക്ഷൻ, പ്രസംഗിച്ചു. പുൽപ്പളളി പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ സി പി ഐ പുൽപ്പള്ളി മണ്ഡലം സെക്രട്ടറി ടി ജെ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. എ ആർ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു. അനിൽ മോൻ, ബിജു പ്രസംഗിച്ചു. തലപ്പുഴ പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി ജോണി മറ്റത്തിലാനി ഉദ്ഘാടനം ചെയ്തു. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *