April 19, 2024

പോലീസ് ഉദ്യോഗസ്ഥർക്ക് രണ്ടാ०ഘട്ട ആയുർ രക്ഷാ പ്രതിരോധ കിറ്റ് വിതരണം നടത്തി.

0
Img 20200528 Wa0036.jpg
മാനന്തവാടി: ക്വാറന്റെയ്നിൽ 
ഉള്ള പോലീസ് ഉദ്യോഗസ്ഥർക്ക്  രണ്ടാ०ഘട്ട ആയുർ രക്ഷാ പ്രതിരോധ കിറ്റ് വിതരണം നടത്തി.
ഭാരതീയ ചികിത്സാ വകുപ്പിൻ്റെ കീഴിലുള്ള പാതിരിച്ചാൽ സർക്കാർ ആയുർവേദ ആശുപത്രിയിലെ ആയുർ രക്ഷാ ടാസ്ക്ക് ഫോഴ്സിൻ്റെയും എടവക ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ രണ്ടാ०ഘട്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഇതിൻ്റെ ഭാഗമായി മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഹോം കോറൻൻ്റെെനിൽ ഉള്ള  പോലീസ് ഉദ്യോഗസ്ഥർക്കും,കോറൻൻ്റെെയിൻ പൂർത്തിയാക്കിയ  ജീവനക്കാർക്കും അവരുടെ കുടുംബാങ്ങൾക്കും ആയുർവേദ പ്രതിരോധ കിറ്റ്  സി.എം.ഒ ഡോ.പി രാംകുമാറിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. 30 ദിവസത്തെ ചികിത്സാ പദ്ധതിയുടെ   രണ്ടാ०ഘട്ട  മരുന്നാണ് വിതരണം നൽകിയിട്ടുള്ളത്. ഉള്ളിൽ കഴിക്കുന്നതിനുള്ള മരുന്നുകളാണ് ഈ ഘട്ടത്തിൽ നൽകിയത്. ഈ പ്രതിരോധ പ്രവർത്തനത്തിൽ ഡോ ജിഷ്ണു ജി നായർ,  അക്ഷയ കെ. സി, അറ്റൻറർ ബിബിൻ, അനി മറ്റു ജീവനക്കാരും പങ്കെടുത്തു.മാനന്തവാടി പോലീസ് സ്റ്റേഷനിൽ 3 പോലീസ് ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയെങ്കിലും പിന്നിട് അവരുമായി നേരിട്ട് സമ്പർക്കം ഉണ്ടായ ഒരു പോലീസ് ജീവനക്കാരനോ ,ഉദ്യോഗസ്ഥനോ പീന്നീട് പരിശോധന ഫലം പോസിറ്റീവ് ആയിരുന്നില്ല.ഇവർ എല്ലാവരും ഹോം കോറൻൻ്റെെൻ/ ഇൻസ്റ്റിട്യൂഷണൽ കോറൻൻ്റെെനിൽ  കഴിയുമ്പോൾ ആയുർവേദ പ്രതിരോധ മരുന്നുകൾ  സേവിച്ചത് വളരെ പ്രയോജനകരമായെന്ന് എടുത്തു പറയേണ്ടതാണെന്ന് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ജീവനക്കാരും അഭിപ്രായപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *