April 20, 2026

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വാഹന സൗകര്യം ഒരുക്കും

0
By ന്യൂസ് വയനാട് ബ്യൂറോ

    അയല്‍ സംസ്ഥാനത്ത് നിന്നും മറ്റ് ജില്ലകളില്‍ നിന്നും ജില്ലാ അതിര്‍ത്തിയില്‍ എത്തിച്ചേരുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് യാത്രാസൗകര്യം ഒരുക്കും. തുടര്‍ പരിശോധനയ്ക്കും നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളിലേക്കുമാണ് യാത്രാ സൗകര്യരമൊരുക്കുക. ഇതിനായി പ്രവേശന കവാടങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം നിയോഗിച്ചു. തോല്‍പ്പെട്ടിയില്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ക്കും, മുത്തങ്ങ, നമ്പ്യാര്‍കുന്ന് എന്നിവിടങ്ങളില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ക്കും, ലക്കിടിയില്‍ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ക്കുമാണ് ചുമതല.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *