April 20, 2026

വീരേന്ദ്രകുമാറിന്റെ വിയോഗം അടിസ്ഥാന ജനതക്ക് തീരാ നഷ്ടം: പി.കെ. ജയലക്ഷ്മി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  മുൻ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ  എം.പി. വീരേന്ദ്രകുമാർ എം.പി.യുടെ വിയോഗം  അടിസ്ഥാന ജനവിഭാഗത്തിന് തീരാ നഷ്ടമാണന്ന് മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി അനുശോചന സന്ദേശത്തിൽ പറഞ്ഞു.  കാർഷിക ,ജൈവ വൈവിധ്യ , പാരിസ്ഥിതിക മേഖലകൾക്കും നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. വയനാടിൻറെ വികസനത്തിന് അടിത്തറ പാകിയ ശില്പികളിൽ ഒരാളുമായിരുന്നു.വയനാട് ജില്ലയ്ക്ക് മാത്രമല്ല അടിസ്ഥാന ജനവിഭാഗത്തിന് വേണ്ടി  ശബ്ദിച്ച അദ്ദേഹത്തെ കാലം എന്നും ഓർമ്മിക്കും എന്നും പികെ ജയലക്ഷ്മി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *