സി.ബി.എസ്.ഇ സ്കൂളുകൾ തിങ്കളാഴ്ച (ജൂൺ 1) ആരംഭിക്കും.
കൽപറ്റ: ജില്ലയിലെ മുഴുവൻ CBSE സ്കൂളുകളും ജൂൺ 1-ന് ആരംഭിക്കുമെന്ന് മാനെജ്മെന്റ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
എൽ.കെ.ജി മുതൽ പ്ലസ്ടു വരെ ഓൺലൈൻ സംവിധാനത്തിലാണ് ക്ലാസുകൾ ആരംഭിക്കുക.
ഇതുമായി ബന്ധപ്പെട്ട് പ്രധാനധ്യാപകർക്കും അധ്യാപകർക്കും വിവിധ തലങ്ങളിലായി പരിശീലനം ലഭിച്ചു കഴിഞ്ഞു.CBSE യുടെ നേതൃത്വത്തിലാണ് പരിശീലനങ്ങൾ നടന്നത്. ഇതു കൂടാതെ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളെക്കുറിച്ചുള്ള പരിശീലനവും പൂർത്തിയായി.
ഏതെങ്കിലും കാരണത്താൽ ഓൺലൈൻ ലൈവ് ക്ലാസുകൾ ലഭിക്കാതെ പോയാലും വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ സംവിധാനം ഉണ്ടാവും. എൻ.സി.ഇ.ആർ.ടി ടെക്സ്റ്റ് ബുക്കുകൾ ഓൺ ലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകളെ വിവിധ ക്ലസ്റ്ററുകളായി ക്രമീകരിച്ചിട്ടുണ്ട്. വയനാട് കേന്ദ്രീയ വിദ്യാലയം, ജവഹർ നവോദയ ഉൾപ്പെടെ ഇരുപത്തി ഒൻപത് CBSE സ്കൂളുകളാണ് ജില്ലയിൽ ഉള്ളത്.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-കേരള സർക്കാരുകളുടെ നിർദ്ദേശം ലഭിക്കുന്നത് വരെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അധ്യയനം കൃത്യമായി ലഭിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പുവരുത്തിയതായി കൗൺസിൽ ഭാരവാഹികളായ വി.ജി.സുരേന്ദ്രനാഥ്, ഷിംജിത്ത് ദാമു, സമീർ ചൂര്യൻ, ഫാദർ സന്തോഷ്, അബ്ദുൽ റഊഫ്, ജോർജ് ജോസഫ് എന്നിവർ അറിയിച്ചു.





Leave a Reply