എച്ച്.ബി. പ്രദീപ് മാസ്റ്റർ നാളെ സർവീസിൽ നിന്ന് വിരമിക്കും.
മാനന്തവാടി :
എടവക ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും, പ്രമുഖ സഹകാരിയും, സാമൂഹ്യ പ്രവർത്തകനുമായ എച്ച്.ബി. പ്രദീപ് മാസ്റ്റർ മുപ്പത്തിയൊന്ന് വർഷത്തെ സേവനം പൂർത്തിയാക്കി എടവക എ എൻ.എം.യു.പി സ്കൂളിലെ അധ്യാപക ജോലിയിൽ നിന്നും വിരമിക്കുന്നു.
പതിനഞ്ചു വർഷം ജനപ്രതിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഞ്ചു വർഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുന്ന വേളയിൽ പന്ത്രണ്ട് ദേശീയ-സംസ്ഥാന അവാർഡുകൾ എടവകയെ തേടിയെത്തിയിട്ടുണ്ട്.
നിലവിൽ ദീപ്തിഗിരി ക്ഷീരസംഘം പ്രസിഡണ്ട്, പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്, വയനാട് ഡി.സി.സി ജനറൽ സെക്രട്ടറി, കില എക്സ്റ്റൻഷൻ ഫാക്കൽറ്റി, ആർട്ട് ഓഫ് ലിവിംഗ് സീനിയർ ഫാക്കൽറ്റി, കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പദവികൾ വഹിച്ചു വരുന്നു.
ഭാര്യ: ശാന്തി (അധ്യാപിക, എ.എൻ.എം.യു.പി സ്കൂൾ, എടവക ) മക്കൾ: ഡോ: രോഹിത് കൃഷ്ണ, രാഹുൽകൃഷ്ണ (എം.ബി.എ വിദ്യാർഥി, തിരുവനന്തപുരം)





Leave a Reply