ക്ഷീര കർഷകർക്ക് ധനസഹായം.
മാനന്തവാടി : കോവിഡ് 19
നെ തുടർന്ന് പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് സഹായവുമായി മാനന്തവാടി ക്ഷീരോൽ പാദക സഹകരണ സംഘം. 2020 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഘത്തിൽ പാലളന്ന കർഷകർക്കാണ് ലിറ്ററിന് ഒരു രൂപ പ്രകാരം ധനസഹായം നൽകുന്നത്.
16,01 365 (പതിനാറ് ലക്ഷത്തി ആയിരത്തി മുന്നൂറ്ററുപത്തഞ്ച് ) രൂപയാണ് മെയ് മാസത്തെ പാൽ വിലയോടൊപ്പം നൽകുന്നതെന്ന് സംഘം പ്രസിഡൻറ് പി.ടി. ബിജു പറഞ്ഞു. മാനന്തവാടി ക്ഷീരസംഘം മാർച്ച് മാസത്തിൽ മിൽമനൽകിയ 7,92,671 രൂപയും ക്ഷേമനിധി അംഗത്വമുള്ളവർക്ക് 239529 രൂപയും ധനസഹായം നൽകിയിരുന്നു.





Leave a Reply