April 21, 2026

കോവിഡ് ആശുപത്രി ന്യൂ ബ്ലോക്കിലേക്ക് മാറ്റി ജില്ലാ ആശുപത്രിയുടെ പ്രവർത്തനം പൂർവ്വ സ്ഥിതിയിലാക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ ആശുപത്രിയിൽ സർജറി ബ്ലോക്കിൽ പ്രവർത്തിക്കുന്ന കോവിഡ് ആശുപത്രി ന്യൂ ബ്ലോക്കിലേക്ക് മാറ്റി ജില്ലാ ആശുപത്രിയുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കണം; മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ

മാനന്തവാടി: ജില്ലാ ആശുപത്രിയുടെ ന്യൂ ബ്ബോക്കിൽ കോവിഡ് ആശുപത്രിയായി പ്രവർത്തിക്കാൻ വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്.12 ഐ.സി.യു, വെൻ്റിലേറ്റർ സൗകര്യം, 150 രോഗികളെ കിടത്തി ചികിൽസിക്കുന്നതിനുള്ള സൗകര്യം തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ന്യൂ ബ്ലോക്കിൽ ലഭ്യമാണ്. ഇപ്പോൾ പ്രവർത്തിക്കുന്ന സർജിക്കൽ ബ്ലോക്കിൽ നിന്നു മാറ്റിയാൽ ജില്ലാ ആശുപത്രിയുടെ പ്രവർത്തനം സാധാരാണനിലയിലേക്ക് കൊണ്ടുവരാൻ സാധിക്കും.കുട്ടികളുടെ വിഭാഗം, സ്ത്രീകളുടെ വിഭാഗം, പുരുഷൻമാരുടെ വിഭാഗം, പ്രസവവാർഡ് തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനം സുഗമമായി നടത്താൻ സാധിക്കും, ഓപ്പറേഷൻ തിയേറ്റർ, എക്സറേ യൂണിറ്റ്, സ്കാനിംഗ് യൂണിറ്റ്, ലാബോറട്ടറി പ്രവർത്തനങ്ങൾ, കിഡ്നി രോഗികൾക്കുള്ള ഡയാലിസസ് സെൻ്റർ എല്ലാ ചികിൽസാ വിഭാഗങ്ങളും പുനരാരംഭിക്കാൻ സാധിക്കും.കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ച് പോകാൻ സാധ്യതയുണ്ട്. ജില്ലാ ഭരണകൂടം അടിയന്തിരമായി ജില്ലാ ആശുപത്രി സന്ദർശിച്ച് ഒരു നല്ല തീരുമാനം എടുക്കണം. നമ്മൾക്ക് അറിയാം കോവിഡ് ആശുപത്രിയുടെ പ്രവർത്തനം ഉടനെയൊന്നും നിർത്താൻ സാധിക്കുകയില്ല. ജില്ലാ ആശുപത്രിയുടെ പ്രവർത്തനം നിർത്തിയതിനാൽ നൂറുകണക്കിന് പാവപ്പെട്ട രോഗികൾ നട്ടം തിരിയുകയാണ്. പകരം പറഞ്ഞിരിക്കുന്ന ആശുപത്രിയിൽ ചികിൽസയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സ്പെഷലിസ്റ്റ് ഡോക്ടർമാരോ ഇല്ല. വയനാട്ടിലെയും, കണ്ണൂർ ജില്ലയിലെ പേരാവൂർ, കൊട്ടിയൂർ,കേളകം തുടങ്ങി കർണ്ണാടക, കുടക്  അതിർത്തി ഗ്രാമപ്രദേശങ്ങളിലെ രോഗികൾ ആശ്രയിച്ചിരുന്നത് മാനന്തവാടി ജില്ലാ ആശുപത്രിയെയാണ്.ഈ വിഷയത്തിൽ ജില്ലാ കളക്ടർ അടിയന്തിര പ്രാധാന്യം നൽകി പ്രശ്ന പരിഹാരിക്കണമെന്ന് മാനന്തവാടി യു.ഡി.എഫ് പാർലിമെൻ്ററി പാർട്ടി നേതാവ് ജേക്കബ് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *