May 21, 2024

ക്വാറന്റയിന്റെ മറവിൽ സർക്കാർ മദ്യവിൽപ്പന പൂർവാധികം ശക്തിപ്പെടുത്തിയെന്ന് യു .ഡി . എഫ് .

0
01.jpg
കൽപ്പറ്റ: വിദേശത്തുള്ള പ്രവാസികളെ കേരളത്തിലെത്തിക്കുന്നതിനും അവരെ ക്വാറന്റയിനിൽ താമസിപ്പിക്കുന്നതിനും സാമ്പത്തിക മാനദണ്ഡം നോക്കാതെ സർക്കാർ ചിലവ് വഹിക്കണമെന്ന ആവശ്യവുമായി സംസ്ഥാന ഐക്യ ജനാധിപത്യ മുന്നണിയുടെ ആഹ്വാന പ്രകാരം വയനാട് ജില്ലാ യു ഡി എഫ് കമ്മിറ്റി കൽപ്പറ്റയിൽ ധർണ നടത്തി.ക്വാറന്റയിന്റെ മറവിൽ സർക്കാർ മദ്യവിൽപ്പന പൂർവാധികം ശക്തിപ്പെടുത്തി. ജനങ്ങൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അനുസരിക്കാതെ മദ്യത്തിന് വേണ്ടി ആപ്പ് അന്വേഷിച്ച് നടക്കുകയാണ്.കൂടാതെ കർഷകരെ യും കർഷക തൊഴിലാളികളെയും സഹായിക്കാതെ അവരെ ദുരിതത്തിലാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അടിയന്തിരമായി വിദേശത്തുള്ള പ്രവാസികളെ സ്വന്തം നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നും കൂടാതെ രാഹുൽ ഗാന്ധി എം.പി.യുടെ നിർദ്ദേശപ്രകാരം ഓരോ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ നിക്ഷേപിക്കണമെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഓരോ കുടുംബത്തിനും രാഹുൽ ഗാന്ധി മാസം തോറും 7500 രൂപ ന്യായിപദ്ധതി പ്രകാരം നടപ്പാക്കാൻ നിർദ്ദേശിത് പോലെ എല്ലാം സംസ്ഥാനങ്ങൾക്കും നടപ്പാക്കണമെന്നും ധർണയിൽ ആവശ്യപ്പെട്ടു. ധർണ കെ പി സി സി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു.പി പി എ കരീം അധ്യക്ഷത വഹിച്ചു.എൻ.ഡി.അപ്പച്ചൻ സ്വാഗതം പറഞ്ഞു.ഐ.സി.ബാലകൃഷ്ണൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. പി.കെ.ജയലക്ഷ്മി, കെ.അഹമ്മദ് ഹാജി. കെ പി സി സി സെക്രട്ടറി കെ.കെ.അബ്രഹാം, പി.പി. ആലി, എം.സി.സെബാസ്റ്റ്യൻ, കെ.ഭൂപേഷ്, റസാക്ക് കൽപ്പറ്റ, പൗലോസ് കുറുമ്പേടം, പോക്കർ ഹാജി, വി.എ.മജീദ്, പി.വിനോദ് കുമാർ, വി.നൗഷാദ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *