April 26, 2024

ക്ഷേമ പദ്ധതികളിൽ ഹോട്ടൽ റസ്റ്റോറന്റ് ജിവനക്കാരെ പരിഗണിക്കണം

0
 

മാനന്തവാടി : മൂന്ന് മാസത്തിൽ ഏറെയായി റിസോർട്ടുകളും ഹോട്ടലുകളും അടച്ചിടുകയും
തൊഴിലാളികളെ വെട്ടിച്ചുരുക്കുകയും ചെയ്തിരിക്കയാണ്. എന്നാൽ
സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഇതുവരെയും ഒരു വിധ ആനുകൂല്യങ്ങളും
തൊഴിലാളികൾക്ക് വേണ്ടി പ്രഖ്യാപിച്ചിട്ടില്ല. ഈ രംഗത്ത് തൊഴിൽ
ചെയ്യുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
യുണൈറ്റഡ് ഹോട്ടൽ, റസ്റ്റോറന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി
മുഖ്യ മന്ത്രിക്കുും ടൂറിസം വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.
വിദ്യഭ്യാസ വായാപയുടെ തിരിച്ചടവ് മുതൽ ബാധ്യതകളുള്ള ബഹുഭൂരിപക്ഷം
തൊഴിലാളികളും നിലവിൽ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് എല്ലാ
സ്ഥാപനങ്ങളിലും ലേബ൪ റജിസ്ട്രേഷൻ നി൪ബന്ധം ആക്കണം. ക്ഷേമനിധി, പെൻഷൻ
ആനുകൂലൃങ്ങളിൽ ഹോട്ടൽ ജീവനക്കാരെയും ഉ‌ൾപെടുത്തണമെന്നും കമ്മിറ്റി
ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എമിൽ വെട്ടികാട്ടിൽ, സെക്രട്ടറി ജോണി
ചാക്കോ എന്നിവ൪ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *