May 9, 2026

വീടുകളിലും പൊതുസ്ഥലങ്ങളിലും ശുചീകരണം നടത്തി.

0
IMG-20200531-WA0282.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ വീടുകളിലും പൊതുസ്ഥലങ്ങളിലും ശുചീകരണം നടത്തി. ശുചിത്വ മിഷൻ, ഹരി തകർമ്മസേന, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. വാർഡുകളിൽ വാർഡുതല ജാഗ്രതാ സമിതികൾ മേൽനോട്ടം വഹിച്ചു.
കോവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ശുചീകരണം നടത്തിയത്.
കൽപ്പറ്റ മണിയങ്കോട് കുടുംബശ്രീ പ്രവർത്തകർ നടത്തിയ ശുചീകരണ പ്രവർത്തനത്തിന് സി.കെ. ശശീന്ദ്രൻ എം.എൽ.എ നേത്യത്വം നൽകി. ഡെങ്കിപ്പനി,എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ എന്നീ പകർച്ചാവ്യാധികൾക്ക് കാരണമാവുന്ന വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയാൻ ശുചീകരണത്തിൽ പ്രത്യേക ശ്രദ്ധ നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *