മുന്നണിക്ക് പുറത്തുള്ള പാർട്ടിയുമായി ബന്ധമില്ലെന്ന് ഉമ്മൻ ചാണ്ടി.

കൽപ്പറ്റ. :
വെൽഫെയർ പാർട്ടി ബന്ധം നിലപാട് ആവർത്തിച്ച് ഉമ്മൻ ചാണ്ടി . മുന്നണിക്ക് പുറത്തുള്ള പാർട്ടിയുമായി ബന്ധമില്ലെന്ന് ഉമ്മൻ ചാണ്ടി.വയനാട് ഡി സി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാർ കോഴയിൽ ചെന്നിത്തലക്ക് എതിരെ അന്വേഷണം നടത്താൻ ഇടത് സർക്കാരിന് നാണമില്ലേ എന്ന് ഉമ്മൻ ചാണ്ടി. മുന്നണി മാറിയാലും ബാർകോഴ വിഷയത്തിൽ കെ. എം മാണി നൂറ് ശതമാനം പരിശുദ്ധൻ ആയിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞുതദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രകടനപത്രിക അദ്ദേഹം പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ആണ് ഉമ്മൻചാണ്ടി വയനാട്ടിൽ എത്തിയത് . യുു.ഡിഎഫ്. ഭരണകാലത്തത് ആരംഭിച്ച വയനാടിൻറെ എല്ലാ വികസന പദ്ധതികളും എൽഡിഎഫ് സർക്കാർ അട്ടിമറിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു



Leave a Reply