കിസാന്‍ സമ്മാന്‍ നിധിവയനാട്ടില്‍ വിതരണം ചെയ്തത് 83 കോടി
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി 6000 രൂപ വച്ച് 138000 ഗുണഭോക്താക്കള്‍ക്കായി എണ്‍പത്തി രണ്ട് കോടി എണ്‍പത് ലക്ഷം രൂപ വിതരണം ചെയ്തതായി കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ആരോട രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ലഭ്യമാക്കിയ കണക്കാണിത്. കൊറോണ കാലത്ത് തുക മുന്‍കൂറായി നല്‍കുകയും ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി 296 രൂപയായി വര്‍ദ്ധിപ്പിച്ചു. 100 തൊഴില്‍ ദിനങ്ങള്‍ പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് 1000 രൂപ നല്‍കൂകയും ചെയ്യുന്നു കര്‍ഷക നിയമം നടപ്പിലാക്കി ഇടനിലക്കാരില്ലാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എവിടെയും വില്‍ക്കാനും വാങ്ങാനും അവസരമുണ്ടാക്കി. കൃഷിഭൂമിക്ക് കോട്ടംതട്ടാതെ തന്നെ കരാര്‍ വ്യവസ്ഥയില്‍ ഉല്‍പാദനം നടത്തി വിപണനം നടത്താനുള്ള അനുവാദവും വില്‍പ്പന സമയത്ത് അധിക വില വിപണിയില്‍ ലഭ്യമാകുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകന് ലഭ്യമാക്കി. കാര്‍ഷിക വിളകള്‍ക്ക് തറവില നിശ്ചയിച്ച് കര്‍ഷകന്റെ കണ്ണീരൊപ്പാന്‍ തയ്യാറായി കര്‍ഷക കൂട്ടായ്മകളായ എഫ്പിഒകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി 4600 കോടി അഡ്വാന്‍സായി മോദി സര്‍ക്കാര്‍ നല്‍കി. മറിച്ച് നേന്ത്രക്കായക്ക് മറ്റ് ജില്ലകളില്‍ 30 രൂപ വിലക്ക് ശേഖരിക്കുമ്പോള്‍ വയനാട്ടിലെ നേന്ത്രക്കായക്ക് കേവലം 24 രൂപ നിശ്ചയിച്ച് വയനാടന്‍ നേന്ത്രക്കായയുടെ ഗുണനിലവാരം ചോദ്യം ചെയ്തു കൊണ്ട് കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാതെ ജില്ലാ ഭരണകൂടം ഒളിച്ചുകളിക്കുകയാണ്.
തോല്‍പ്പെട്ടി ബത്തേരി റെയ്ഞ്ചുകളില്‍ തന്നെ ജീവന്‍ പൊലിഞ്ഞ വനവാസികളടക്കമുള്ള നിരവധി പേരുടെ നിരാലംബരായ കുടുംബങ്ങള്‍ പ്രതിഷേധത്തിലാണ്. പൂതാടി പഞ്ചായത്തില്‍ റെയില്‍ഫെന്‍സിംഗ് പ്രഹസനത്തിലൂടെ ബന്ധപ്പെട്ടവരുടെ കീശ വീര്‍പ്പിച്ചതല്ലാതെ യാതൊരു പ്രതിരോധവും തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. കുടിയേറ്റത്തിന്റെ പേരില്‍ ഭൂമാഫിയ നടത്തുന്ന വനം കൈയേറ്റങ്ങളും കൊള്ളയും ഭരണ പ്രതിപക്ഷങ്ങളുടെ സംരക്ഷണത്തിലാണെന്ന് അടുത്ത കാലത്തുണ്ടായ വിവാദങ്ങളിലൂടെ സമുഹം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഇക്കാര്യങ്ങള്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വികസനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമായ വിധിയെഴുത്തായിരിക്കും വരാന്‍ പോകുന്നത് എന്നും ആരോട രാമചന്ദ്രന്‍ പറഞ്ഞു.



Leave a Reply