ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ഇരുനൂറ്റിപ്പതിനാറാം പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം അക്കാദമിക് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 2020 ഡിസംബർ അഞ്ചിന് വൈകുന്നേരം 7.00 മണി മുതൽ 7.30 വരെയാണ് മത്സരം. മത്സരാർത്ഥികൾക്ക് https://forms.gle/qXHyHZ1ikBAEKZir8 എന്ന ലിങ്ക് ഉപയോഗിച്ചോ താഴെ നൽകിയിരിക്കുന്ന QR കോഡ് ഉപയോഗിച്ചോ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനക്കാർക്ക് യഥാക്രമം 2000, 1500, 1000 രൂപ ക്രമത്തിൽ ക്യാഷ് പ്രൈസും പ്രത്യേക ഉപഹാരവും സർട്ടിഫിക്കറ്റും നൽകുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് 9496914160, 9947968775 എന്ന നമ്പറിൽ വിളിക്കുക.



Leave a Reply