ഭിന്നശേഷിക്കാര്‍ക്ക് തൊഴിലിടങ്ങളിലെ പരിഗണന ഉറപ്പുവരുത്തണം
സുല്‍ത്താന്‍ ബത്തേരി: കേരളത്തിലെ അദൃശ്യരായ ഭിന്നശേഷിക്കാരെ പരിഗണിക്കുന്ന രീതിയിലുള്ള സാമൂഹിക അവബോധം കേരളത്തിലെ വിദ്യാലയങ്ങള്‍ക്ക് അകത്തും പുറത്തും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് യു.എല്‍.സി.സി.എസ്. ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. എം.കെ. ജയരാജ്. തൊഴിലിടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് പരിഗണന ഉറപ്പുവരുത്താന്‍ സമൂഹം ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് വയനാട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഐ.ടി.ഇ. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ടി.കെ. അബ്ബാസ് അലി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ലീലാ കെ.വി. ഉദ്ഘാടനംചെയ്തു. ഡയറ്റ് സീനിയര്‍ ലെക്ചറര്‍ സെബാസ്റ്റ്യന്‍ കെ.എം, ജി.ഐ.ടി.ഇ. പ്രിന്‍സിപ്പല്‍ ജോസഫ് ജെറാള്‍ഡ്, വാലുമ്മല്‍ ഐ.ടി.ഇ. പ്രിന്‍സിപ്പാല്‍ നാരായണന്‍ കെ.പി. എന്നിവര്‍ സംസാരിച്ചു. ഡോ. റഷീദ് കിളിയായില്‍ സ്വാഗതവും അനില്‍കുമാര്‍ എന്‍. നന്ദിയും പറഞ്ഞു.



Leave a Reply