ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മാനസികാരോഗ്യ നിലവാരം ഉയര്‍ത്തുന്നതിനുള്ള പരിശീലനം തുടങ്ങി. ആരോഗ്യകേരളം വയനാടും ജില്ലാ മാനസികാരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശീലനം നല്‍കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന് പരിശീലന ക്ലാസില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആശാവര്‍ക്കര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചെതലയം, ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ വരുന്ന ജീവനക്കാര്‍ക്കുള്ള പരിശീലനം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ചെതലയത്ത് 45 പേരും ചീരാലില്‍ 35 പേരും പരിശീലനം നേടി.



Leave a Reply