സർക്കാരിന്റെ അവഗണനയ്ക്കെതിരെ ഭിന്നശേഷിക്കാർ കലക്ടറേറ്റ് ധർണ നടത്തി.
കൽപ്പറ്റ:
ഭിന്നശേഷികാരോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഡിഫ്രൻഡ്‌ലി എബ്ൾഡ് പീപ്പിൾസ് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തി. 2004 മുതൽ 2014 വരെ എംപ്ലോയ്മെൻറ് മുഖേന താൽക്കാലികമായി ജോലി ചെയ്ത ഭിന്നശേഷി ഉദ്യോഗാർത്ഥികളെ തിരിച്ചെടുത്ത് സ്ഥിരം നിയമനം നൽകുക, ആശ്വാസകിരണം പദ്ധതി കുടിശിക മുഴുവൻ വിതരണം ചെയ്യുക , കിടപ്പു രോഗികളായ തീവ്ര വൈകല്യമുള്ളവർക്ക് യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ അധിക പെൻഷൻ 80% ഉള്ളവർക്ക് 5000 രൂപ അനുവദിക്കുക , പി എസ് സി യിൽ നിലവിലുണ്ടായിരുന്ന 12 ശതമാനം ഗ്രേസ് മാർക്ക് നിർത്തലാക്കിയത് പുനസ്ഥാപിക്കുക, പരിഗണന ലഭിക്കേണ്ടതായ വിദ്യാർഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പ് വെട്ടിച്ചുരുക്കിയ ഉത്തരവ് പിൻവലിക്കുക, കുടിശ്ശിക പൂർണമായി വിതരണം ചെയ്യുക ,കിടപ്പിലായ ഭിന്നശേഷിക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ റസാഖ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ. പി .ഹംസ അധ്യക്ഷതവഹിച്ചു.ജില്ലാ പ്രസിഡണ്ട് എ .പി ഹംസ, സെക്രട്ടറി കെ.ഇ. റഷീദ്, അമൃതേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply