കൽപ്പറ്റ എം.എൽ.എ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി യൂത്ത് ലീഗ് .
പടിഞ്ഞാറത്തറ: കൽപ്പറ്റ എം.എൽ.എ. യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടത്തുകയാണെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. കുപ്പാടിത്തറയിൽ ബാങ്ക് കുന്ന് കേന്ദ്രീകരിച്ച് നടത്തിയ ലൈഫ് കുടുംബ സംഗമവും, കോളനികൾ കേന്ദ്രീകരിച്ച് നടത്തിയ പൊള്ളയായ വാഗ്ദാനങ്ങളും പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്, കേവലം നാല് മാസം മാത്രം ബാക്കിയുള്ള എം.എൽ.എം ജനങ്ങളെ വഞ്ചിക്കുകയാണ്.എം.എൽ.എയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.പ്രസിഡണ്ട് സി.കെ.നവാസ്, സെക്രട്ടറി ഷമീർ.കെ, മുസ്തഫ.കെ.എം മുനീർ.കെ,ഷമീർ എം, മുഹമ്മദ്, ഷാജഹാൻ, ലതിഫ്, ഖാലിദ്, ഷമീർ.എൻ പി പങ്കെടുത്തു.



Leave a Reply