ലോക ഭിന്നശേഷി ദിനത്തെ അവഗണിച്ചതിൽ വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രേതിഷേധിച്ചു.
.
ലോക ഭിന്ന ശേഷി ദിനമായ ഡിസംബർ 3 എന്ന ദിവസത്തെ സാമൂഹ്യ നീധി വകുപ്പും വികലാംഗ ഷേമ കോര്പറേഷനും പാടെ മറന്നു. ഭിന്ന ശേഷി കാരുടെ കഴിവുകളെ പുറത്ത് കൊണ്ടുവരുന്ന ലോക വികലാംഗ ദിനമായ ഡിസംബർ 3 എന്ന ദിനത്തെ സർക്കാർ അവഗണിച്ചു. വ്യാജ വികലാംക്കരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ ഇപ്പോഴും തുടരുന്നത്. കൃഷി ഓഫീസ് ഉൾപ്പെടെ ഉള്ള എല്ലാ സർക്കാർ ഓഫീസുകളിലും ചുരുങ്ങിയത് രണ്ട് വ്യാജ വികലാംഗർ എങ്കിലും ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. അവർ രാഷ്ട്രീയ പാർട്ടി കാരുടെ ഒത്താശയോടെ ആണ് ഇപ്പോഴും നിലനിൽക്കുന്നത്.വ്യാജ വികലാംഗ പ്രശ്നം ഇത്ര കാലമായും പൂർത്തിയാക്കാതെ അന്വേഷണം പ്രഹസനം ആക്കിയും വ്യാജ വികലാംഗർ എന്ന് തെളിഞ്ഞവരെ സർവീസിൽ തുടരാൻ അനുവദിച്ചും യഥാർത്ഥ വികലാംഗരെ അവഗണിക്കുകയും ആണ് ചെയ്യുന്നത്. ഇത് പ്രതിഷേധാർഹം ആണ്. ഈ സാഹ്യചരിതിൽ വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ല കമ്മിറ്റി ശക്തമായി പ്രേതിഷേധിച്ചു. ഭിന്ന ശേഷി കാരുടെ പുരോഗതിക്ക് ഉതകുന്ന നടപടികൾ ഉണ്ടാക്കണം എന്ന് സൂപ്രീം കോടതി വിധി ഉണ്ടായിട്ടും കാലം ഇതുവരെ ആയിട്ടും ഒന്ന് പോലും നടപ്പാക്കാത്ത പഞ്ചായത്തുകളും മുന്സിപ്പാലിറ്റിക്കലും ഇവിടെ ഉണ്ട്. ഓഫീസുകളിലും അക്ഷയ സെന്റർ പോലുള്ള പൊതു സ്ഥലങ്ങളിലും ഭിന്ന ശേഷി കാർക്ക് എത്തിപ്പെടാൻ കഴിയുന്നില്ല. ഭിന്ന ശേഷി കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു സ്ഥലവും ഒരു ഓഫീസുകളിലും നഗരങ്ങളിലും പട്ടണങ്ങളിലും ഏർപ്പെടുത്തിട്ടില്ല.യോഗത്തിൽ പ്രസിഡന്റ് ജോർജ് അധ്യക്ഷത വഹിച്ചു. ജോണി, വിജയകുമാരി, സിസിലി, റോബിൻ, ഫ്രാൻസിസ്, എന്നിവർ സംസാരിച്ചു. സെക്രട്ടറി സാബു കെ. റ്റി നന്ദി പറഞ്ഞു.



Leave a Reply