കോവിഡ് രോഗലക്ഷണവുമായി എത്തിയ ആളെ ജില്ലാ ആശുപത്രിയില്‍ തിരിച്ചയതായി പരാതി
മാനന്തവാടി; കോവിഡ് രോഗലക്ഷണവുമായി പരിശോധനക്കെത്തിയ ആളെ ജില്ലാ ആശുപത്രിയില്‍ പരിശോധിക്കാതെ തിരിച്ചയതായി പരാതി.തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.രണ്ട് ദിവസമായി കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയില്‍ സ്വന്തം വാഹനത്തില്‍ പരിശോധനക്കായെത്തിയ തൊണ്ടര്‍നാട് സ്വദേശിക്കാണ് ദുരനുഭവം.പ്രദേശത്തെ ആരോഗ്യവകുപ്പിനെ അറിയിക്കാതെ നേരിട്ട് വന്നതിനാല്‍ പരിശോധന നടത്തില്ലെന്നും ഡോക്ടറുടെ നിര്‍ദ്ദേശമുണ്ടെങ്കില്‍ പരിശോധിക്കാമെന്നുമായിരുന്നു ആദ്യം ഇയാളോട് പറഞ്ഞത്.ഇതിനായി ഡോക്ടറെ സമീപിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ ഇയാളോട് അപമര്യാദയായി പെരുമാറി ഇറക്കിവിടുകയായിരുന്നുവത്രെ. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പോയി പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് സ്ഥിരീകരിക്കുകയും ഇവിടെ അഡമിറ്റ് ചെയ്യുകയുമായിരുന്നു.ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവത്തില്‍ പരാതി നല്‍കുമെന്ന് ഇയാള്‍ അറിയിച്ചു.



Leave a Reply