November 5, 2026

ബാലജന ഗാന്ധി ദർശന വേദി സമ്മാനദാനവും അനുമോദന യോഗവും നടത്തി.

0
MG_2368.jpg
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ. :വയനാട് ജില്ലാ ബാലജന ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികളുടെ സമ്മാനദാന ചടങ്ങും       അനുമോദന   യോഗവും കൽപറ്റ ഡി പോൾ സ്കൂളിൽ വെച്ച് നടത്തി. ബാലജനവേദി ജില്ലാ ഉപദേശക സമിതി ചെയർപേഴ്സൺ അഡ്വ.ഗ്ലോറി ജോർജ് അധ്യക്ഷത വഹിച്ചു. ഡീ പോൾ
സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ക്രിസ്റ്റീന സമ്മാനദാന യോഗം ഉദ്ഘാടനം ചെയ്തു. 
 ഗാന്ധിജിയുടെ മതേതര മൂല്യങ്ങൾ എക്കാലത്തും മുറുകെപ്പിടിച്ചാൽ മാത്രമെ വൈവിദ്യങ്ങൾ ഏറെയുള്ള നമ്മുടെ രാജ്യം അഖണ്ഡമായി നില നിൽക്കുകയുള്ളു എന്നും അതിന് ബാലജനങ്ങളും വിദ്യാർത്ഥികളും യുവതലമുറയും ഗാന്ധിജിയുടെ  പ്രത്യശാസ്ത്രം പിൻതുടരണമെന്നും  മുഖ്യ പ്രഭാഷണം നടത്തിയ ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഇ.വി. അബ്രഹാം പറഞ്ഞു.
ഗാന്ധിദർശൻ വേദി സംസ്ഥാന നിർവ്വാഹക സമിതി അംഗം കുര്യാക്കോസ് ആൻറണി സമ്മാനങ്ങൾ വിതരണം ചെയ്തു.
എൽദോ കെ ഫിലിപ്പ്, സിബിച്ചൻ കരിക്കേടം, മോഹൻദാസ്, സുരേഷ് ടി.കെ, ശശികുമാർ കെ എന്നിവർ അശംസകൾ അർപിച്ചു.
ഡിജിറ്റൽ കളറിംഗ്, ഡിജിറ്റൽ ഫാൻസി ഡ്രസ്  എന്നീ  മത്സരങ്ങളുടെ വിവിധ വിഭാഗങ്ങളിൽ മുഹമ്മദ് സാജിദ്.ടി, ഡിജോൺ ഫ്രാൻസിസ് ബിനു, ഹെൽന മാത്യു,  ഏബൽ ആൻ്റണി, സൽമോൻ സാമുവൽ, ഏൽബിൻ സജി, മനീഷ എസ് ഗീത എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
ബാലജന ഗാന്ധിദർശൻ വേദി ജില്ലാ കോർഡിനേറ്റർ സജി തോമസ് സ്വാഗതവും ജില്ലാ വൈസ് ചെയർമാൻ സജി ടി.ജി നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *