May 17, 2024

കോവിഡ് ചികിത്സയില്‍ പുതിയ ചുവട് വെയ്പ്പ് :ജില്ലാ ആശുപത്രിയില്‍ ടെലി ഐ.സി.യു പ്രവര്‍ത്തന സജ്ജമായി

0
Tele Medicine.jpeg 1.jpeg

കോവിഡ് ചികിത്സയില്‍ പുതിയ മാറ്റത്തിന് തുടക്കംകുറിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ടെലി ഐ.സി.യു. സംവിധാനം പ്രവര്‍ത്തന സജ്ജമായി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമാന്‍ഡ് റൂമുമായി ബന്ധിപ്പിച്ചാണ് ടെലി ഐ.സി.യു. പ്രവര്‍ത്തിക്കുക. ട്രോളി ബേസ്ഡ് കമ്പ്യൂട്ടര്‍, സ്‌കാനര്‍, വെബ് ക്യാമറ, സ്പീക്കര്‍ എന്നിവയടങ്ങുന്നതാണ് പുതിയ സംവിധാനം. ഐ.സി.യുവില്‍ ഡോക്ടര്‍മാരുടെ പരിശോധനാ വേളയില്‍ കോഴിക്കോട് കമാന്‍ഡ് റൂമിലെ വിദഗദ്ധര്‍ക്ക് രോഗിയുടെ വിശദാംശങ്ങള്‍ തത്സമയം നിരീക്ഷിച്ച് ആരോഗ്യാവസ്ഥ വിലയിരുത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. കേസ് ഷീറ്റ്, ലാബ് പരിശോധനാ ഫലം, എക്‌സ് റേ, സി.ടി സ്‌കാന്‍ വിവരങ്ങള്‍ തുടങ്ങിയവ ട്രോളി ബേസ്ഡ് കമ്പ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്യുന്നതിലൂടെ കമാന്‍ഡ് റൂമിലെ ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ വിദഗ്‌ധോപദേശം നല്‍കാം. നിലവില്‍ എല്ലാ കോവിഡ് കേസുകളും വയനാട്ടില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഇതിനു ശക്തിപകരാന്‍ ടെലി ഐ.സി.യു സംവിധാനത്തിന് കഴിയുമെന്ന് കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. ചന്ദ്രശേഖരന്‍ പറഞ്ഞു. കോവിഡ് ഇതര രോഗ ചികിത്സയിലും ടെലി ഐ.സി.യു സംവിധാനം ഉപയോഗപ്പെടുത്താം. അടിയന്തര ഘട്ടങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം തേടാനും ഇതുവഴി കഴിയും. 44 കിടക്കകള്‍ ഉള്‍ക്കൊള്ളുന്നതാണ് ജില്ലാ ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്. നിലവില്‍ ഡിസംബര്‍ 4 വരെ 11 കോവിഡ് രോഗികളാണ് ഐ.സി.യുവിലുള്ളത്. രണ്ടുവീതം ഡോക്ടര്‍മാരും സ്റ്റാഫ് നഴ്‌സുമാരുമടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി ഇവിടെ ഡ്യൂട്ടിയിലുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *