ജില്ലാപഞ്ചായത്ത്: എടവകയില്‍ വിജയം ആവര്‍ത്തിക്കാന്‍ യു.ഡി.എഫ്; അട്ടിമറി ഉന്നമിട്ട് എല്‍.ഡി.എഫ്

കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്തിലെ പട്ടികജാതി സംവരണ മണ്ഡലമായ എടവകയില്‍ പോരാട്ടത്തിനു പൂരപ്പൊലിമ.വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫും അട്ടിമറി വിജയത്തിനായി എല്‍ഡിഎഫും കച്ചമുറുക്കിയ ഡിവിഷനില്‍ എന്‍ഡിഎയും സജീവം.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും ഡിസിസി ജില്ലാ ജനറല്‍ സെക്രട്ടറിയും മാനന്തവാടി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ അഡ്വ.ശ്രീകാന്ത് പട്ടയനാണ് എടവകയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി.പട്ടികജാതി ക്ഷേമസമിതി പനമരം ഏരിയ പ്രസിഡന്റ് കെ. വിജയനാണ് എല്‍ഡിഎഫിനുവേണ്ടി രംഗത്ത്.ബിഎംഎസ് എടവക പഞ്ചായത്ത് സെക്രട്ടറി ഷിബു കോമത്തിന്റെ ഭാര്യ ഷജില ഷിബുവാണ് എന്‍ഡിഎ ബാനറില്‍ ജനവിധി തേടുന്നത്.
എടവക പഞ്ചായത്ത് പൂര്‍ണമായും(19 വാര്‍ഡുകള്‍)തൊണ്ടര്‍നാട് പഞ്ചായത്തിലെ എട്ടു വാര്‍ഡുകളും ചേരുന്നതാണ് എടവക ജില്ലാ പഞ്ചായത്ത് ഡിവിഷന്‍.32,000നടുത്താണ് വോട്ടര്‍മാരുടെ എണ്ണം.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 1,697 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച മണ്ഡലമാണിത്.
ജില്ലയില്‍ വിജയം സുനിശ്ചിതമായ ഡിവിഷനുകളിലൊന്നായി യുഡിഎഫ് എണ്ണുന്നതാണ് എടവക.കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ വിശദീകരിച്ചും ഡിവിഷനില്‍ കാര്‍ഷിക മേഖലയിലടക്കം വികസന പദ്ധതികള്‍ വാഗ്ദാനം ചെയ്തുമാണ് യുഡിഎഫ് വോട്ടര്‍മാരെ സമീപിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്‍.ഡി.എഫിന്റെ വോട്ടുപിടിത്തം.പട്ടികജാതി-വര്‍ഗ ജനവിഭാഗങ്ങളുടെ ക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും വാഗ്ദാനം ചെയ്യുന്നുണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ചൂണ്ടിക്കാട്ടി വോട്ടര്‍മാരെ വശത്താക്കാനാണ് എന്‍.ഡി.എ ശ്രമം.ബി.ജെ.പിക്കു വേരോട്ടമുള്ള മണ്ഡലമാണ് എടവക.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിവിഷനില്‍ എന്‍ഡിഎ 3,118 വോട്ട് നേടിയിരുന്നു.



Leave a Reply