September 27, 2023

വയനാട്ടിൽ പോളിംഗിന് 1206 വോട്ടിംഗ് മെഷീനുകൾ

0
 

ആകെ 1206 വോട്ടിംഗ് മെഷീനുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയത്. ഗ്രാമപഞ്ചായത്തിലേക്ക് 935 കണ്‍ട്രോള്‍ യൂണിറ്റുകളും 2820 ബാലറ്റ് യൂണിറ്റുകളും നഗരസഭയിലേക്ക് 271 ഉം കണ്‍ട്രോള്‍ യൂണിറ്റുകളും 311 ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. ത്രിതല പഞ്ചായത്തുകളില്‍ മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങിയതാണ് മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍. നഗരസഭകളില്‍ ഉപയോഗിക്കുക സിംഗിള്‍ പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളാണ്. വോട്ടിങ് യന്ത്രങ്ങളില്‍ ബാലറ്റ് ലേബല്‍ പതിച്ച് തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്ന കമ്മീഷനിംഗ് ഇന്ന് പൂര്‍ത്തിയാകും.

പ്രത്യേക പോസ്റ്റല്‍ ബാലറ്റ്

കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിനുളള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെ വിതരണ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനുള്ള പ്രത്യേക വോട്ടര്‍ പട്ടികയില്‍ 6444 പേരെയാണ് ഇതുവരെ ഉള്‍പ്പെടുത്തിയത്. 1971 പോസിറ്റീവായവരും 4773 ക്വാറന്റീനില്‍ കഴിയുന്നവരും. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നതിനായി ജില്ലയില്‍ 104 വീതം സ്പെഷല്‍ പോളിങ് ഓഫീസര്‍മാരെയും സ്പെഷല്‍ പോളിങ് അസിസ്റ്റന്റുമാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ഇത് കൂടാതെ 21 എണ്ണം ടീമിലെ റിസര്‍വ് ലിസ്റ്റിലും നിയമിച്ചിട്ടുണ്ട്. പി.പി.ഇ കിറ്റ് ഉള്‍പ്പെടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കോവിഡ് രോഗികളുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും താമസ കേന്ദ്രങ്ങളിലെത്തി സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. ഒരു പഞ്ചായത്തില്‍ നാല്  വാഹനങ്ങള്‍ വീതം സംഘങ്ങളുടെ യാത്രക്കായി നല്‍കി. പോലീസ് സുരക്ഷ ഉറപ്പാക്കിയാണ് ബാലറ്റ് പേപ്പറുകളുടെ വിതരണം
വോട്ടെടുപ്പിന്റെ തലേദിവസമായ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് മൂന്നു വരെ കോവിഡ് 19 രോഗബാധിതരാകുന്നവരെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വഴിയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കുക. ഓരോ ദിവസവും ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫിസര്‍ പട്ടിക തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. 9 ന് മൂന്ന് മണിക്ക് ശേഷം പോസിറ്റീവാകുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവസാനത്തെ ഒരു മണിക്കൂറില്‍ പൂര്‍ണ്ണ സുരക്ഷാക്രമീകരണങ്ങളോടെ ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാം.
കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാലിലൂടെയും അയച്ച് കൊടുക്കും. നിലവില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ളവര്‍ക്ക് സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ താമസ സ്ഥലത്ത് നേരിട്ടെത്തിയാണ് സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് നല്‍കുന്നത്. ചിലസ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കെണ്ടത്തുന്നതിനും ബാലറ്റ് നല്‍കുന്നതിനും അസൗകര്യങ്ങള്‍ നേരിട്ടത് ശ്രദ്ധയിലുണ്ട്. ബാലറ്റ് പേപ്പറുകള്‍ നേരിട്ട് നല്‍കാന്‍ കഴിയാത്ത സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് അവ രുടെ മേല്‍വിലാസത്തിലേക്ക് വരണാധികാരികള്‍ ബാലറ്റുകള്‍ തപാല്‍ മാര്‍ഗ്ഗമാണ് അയയ്ക്കുക. സ്‌പെഷ്യല്‍ ബാലറ്റിനായി സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് നേരിട്ടും വരണാധികാരിക്ക് അപേക്ഷ നല്‍കാവുന്നതാണ്. വോട്ട് രേഖപ്പെടുത്തിയ
പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുമ്പ് ലഭിക്കത്തക്ക വിധം ബന്ധപ്പെട്ട വരണാധികാരിക്ക് തപാല്‍ മാര്‍ഗ്ഗമോ ആള്‍വശമോ എത്തിക്കണം. ഇതിനായി വരണാധികാരി ഓഫീസുകളില്‍ ചുമതലക്കാരും ഡ്രോപ് ബോക്‌സും ഉണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *