September 27, 2023

തദ്ദേശ തിരെഞ്ഞെടുപ്പിൽ പത്തിന നിർദേശങ്ങളുമായി വയനാട് ചേംബർ ഓഫ് കോമേഴ്സ്

0
IMG-20201207-WA0321.jpg
കൽപ്പറ്റ : 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പത്തിന നിർദേശകളുമായി വയനാട് ചേംബർ ഓഫ് കൊമേഴ്സ്.  പത്തിന പരിപാടികൾക്ക് അനുകൂല സമീപനം കൈകൊള്ളുന്ന സ്ഥാനാർത്ഥികളെ തിരെഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ തയ്യാറാകണമെന്നു വയനാട് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
     കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ പരിഗണന നൽകണമെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ്.നേതാക്കൾ അഭ്യർത്ഥിച്ചു.  വയനാട് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ജോണി പാറ്റാനി, സെക്രട്ടറി ഇ.പി മോഹൻദാസ്, ഡയറക്ടർമാരായ മിൽട്ടൺ ഫ്രാൻസീസ്, മോഹൻ ചന്ദ്രഗിരി, ഡോക്ടർ വി.ജെ സെബാസ്റ്റ്യാൻ ജോസ്സഫ് കപ്യാർമല , അഡ്വക്കറ്റ് ടി.എം റഷീദ്, ജൈനൻ ടി.ഡി ,അഡ്വക്കറ്റ് സാദിക്ക് എൻ എന്നിവർ ചേർന്നാണ് പത്തിന നിർദേശങ്ങൾ പുറത്തിറക്കിയത്. 
      നിലമ്പൂർ- നഞ്ചൻഗോഡ് റയിൽവേ ലൈൻ നടപ്പാക്കണം, രാത്രി കാലയാത്രാ നിരോധന വിഷയത്തിൽ വയനാട്ടുകാരുടെ ആവശ്യം പരിഗണിക്കുക, സുൽത്താൻ ബത്തരിയിൽ നിന്നും ചിക്ക ബർഗ്ഗി വഴി മൈസൂരിലേക്ക് പുതിയ റോഡ് നിർമ്മിച്ച് രാത്രി കാലാ യാത്രാ നിരോധനത്തിനുള്ള തടസ്സങ്ങൾ നീക്കുക, കേന്ദ്ര സർക്കാരിൻ്റെ ആസ്പിരേഷൻ ഡിസ്‌ട്രിക്സ്റ്റ് പ്രോഗ്രാമിലേക്കു വയനാടിനെ തിരഞ്ഞെടുത്തിരുന്നു. ഈ വികസന പദ്ധതിയിലുടെ ആയിരകണക്കിന് രൂപയുടെ പദ്ധതി അട്ടിമറി, കാർഷിക സമ്പത്ഘടനയെ ആശ്രയിച്ച് ജീവിക്കുന്നവയനാട്ടുകാർക്കു അനുകൂല നയസമീപനം ഉണ്ടാകണം,കാർഷിക ഉൽപ്പനങ്ങൾക്ക് കൂടിയതാങ്ങുവില നൽകുക, പാരിസ്ഥിതിക വിഷയങ്ങൾ ഉയർത്തി ബഫർ സോണുകൾ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളിൽ നിന്ന് പൂർണ്ണമായും പിൻമാറുക, വയനാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷിണി ഉയർത്തുന്ന വന്യ ജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക, വയനാട്ടിലെ ടൂറിസം വികസനത്തിന് ആക്കം കൂട്ടുന്ന ഗ്രീൻ എയർപോർട്ട് പദ്ധതിക്ക് ഉടൻ അംഗീകാരം നൽകുക, ' ഐ. ടി പാർക്ക് അനുവദിക്കുക,ജില്ലയിൽ സ്ഥാപിക്കുമെന്ന് അറിയിച്ച അഗ്രോ പാർക്ക്, സ്പൈസസ് പാർക്ക് തുടങ്ങിയവ ഉടൻ അനുവദിക്കുക, കേരള ഭൂപരിഷ്കരണ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുക, കൃഷിയ്ക്ക് മുൻതൂക്കം നൽകുന്ന പദ്ധതികൾ ആവിഷ്കരിയ്ക്കുക എന്നി പത്തിന പരിപാടികളാണ് ചേംബർ ഓഫ് കൊമേഴ്സ് മൂന്നാട്ട് വെക്കുന്നത്. 
       ടൂറിസം, പ്ലാന്റേഷൻ, ഐ.ടി, ആരോഗ്യമേഖല ,ഭക്ഷ്യ സംസ്കരണം തുടങ്ങി വിവിധ മേഖകളിൽ സജീവമായ പ്രവർത്തിച്ചു വരികയാണ് വയനാട് ചേംബർ ഓഫ് കൊമേഴ്സ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *