ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകർ കലക്ടറേറ്റ് ധർണ്ണയും പോസ്റ്റ് ഓഫീസ് മാർച്ചും നടത്തി.

കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ദൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഭാഗമായി നടത്തിയ ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വിവിധ കർഷക സംഘടനകളുടെ ഏകോപന സമിതിയായ വയനാട് കർഷക കൂട്ടായ്മ കൽപ്പറ്റ കലക്ടറേറ്റിനു മുൻപിൽ ധർണ്ണ നടത്തി . സമരം രാജേഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു എൻ. ബാദുഷ അധ്യക്ഷത വഹിച്ചു .സാം പി മാത്യു , അജി കൊളോണിയ , പി.ടി. ജോസഫ് , തോമസ് അമ്പലവയൽ തുടങ്ങിയവർ സംസാരിച്ചു . തുടർന്ന് കർഷക സംഘടനകളുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും നടത്തി. ജോൺസൺ തൃശ്ശിലേരി, ബാബു ഫിലിപ്പ് കുടക്കച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply