September 27, 2023

ഓട്ടോ റിക്ഷയിൽ നിന്ന് വാഷും വാറ്റുപകരണങ്ങളും പിടികൂടി

0
IMG-20201208-WA0038.jpg
   സുൽത്താൻ  ബത്തേരി    കുപ്പാടി    വള്ളുവാടി ഓടപ്പള്ളം  പുതുവീട് പണിയ കോളനിക്ക്‌ സമീപത്ത് നിന്ന് വാഷും വാറ്റുപകരണങ്ങളും പിടികൂടി. 
 KL73A 7888 ആപ്പേ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ ചാരായം വാറ്റുന്നതിനായി കൊണ്ടുപോയ185 ലിറ്റർ വാഷും വാറ്റുപകരണങ്ങളും വാഹനവും സഹിതം സുൽത്താൻ ബത്തേരി തലൂക്കിൽ കുപ്പാടി വില്ലേജ് കുപ്പാടി
 പഴേരി  തോട്ടുങ്കൽ വീട്ടിൽ മുഹമ്മദ് കുട്ടിയുടെ  മകൻ അലവി ( 39)ക്കെതിരെ  അബ്ക്കാരി കേസ്സ് എടുത്തു. . പ്രതി ഓടി രക്ഷപ്പെട്ടതിനാൽ  അറസറ്റ് ചെയ്യുവാൻ സാധിച്ചിട്ടില്ല. മറ്റ്പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.റെയിഡിൽ സർക്കിൾ ഇൻസ് പെക്ടർ സതീശൻ . K. D. , പ്രിവന്റീവ് ഓഫിസർ വിജയകുമാർ കെ.വി , സിവിൽ എക്സൈസ് ഓഫീസർമാരായ  .ശശികുമാർ. പി. എൻ . ,വിജിത്ത് . കെ.ജി.,രഘു . വി. ഡ്രൈവർ ബാലചന്ദ്രൻ . കെ.കെ. എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *