തന്റെ ശബ്ദത്തിൽ ആര് ജയിക്കും?നെഞ്ചിടിപ്പാണ് ഷാജിക്കും.

കൽപ്പറ്റ. :
സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും മാത്രമല്ല. തിരഞ്ഞടുപ്പിൽ ആര് ജയിക്കുമെന്ന കാര്യത്തിൽ മാനന്തവാടി സ്വദേശി ഷാജിക്കും നെഞ്ചിടിപ്പാണ്.
സ്വന്തം ശബ്ദ സൗന്ദര്യം കൊണ്ട് തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ മുന്നണികൾക്കും വേണ്ടി പ്രചരണം നടത്തുകയായിരുന്നു,
വയനാട്ടിലെ ഒരു ശബ്ദ കലാകാരൻ . ഈ കൊറോണക്കാലത്തും
വൻ ഡിമാന്റാണ് ഷാജി മാനന്തവാടി എന്ന ഈ കലാകാരന് .
20 വർഷമായി ശബ്ദ രംഗത്ത് സജീവ അനൗൺസറാണ് ഷാജി മാനന്തവാടി .
രണ്ടു പതിറ്റാണ്ടിനിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വ്യത്യസ്ത മുന്നണികൾക്ക് വേണ്ടി ഒരേ ഡിവിഷനിൽ തന്നെ ഷാജിയുടെ ശബ്ദം പ്രചരണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
പലപ്പോഴും ആവശ്യക്കാർക്ക് അനൗൺസ്മെൻ്റ് ചെയ്യാൻ വാഹനവും സൗണ്ട് സിസ്റ്റവും ഡ്രൈവറും വെച്ച് ചെയ്യാനാകില്ലെന്നു മനസിലാക്കിയ ഷാജി സ്വന്തമായി ഒരു വാഹനവും മൈക്ക് സെറ്റും വാങ്ങി, വാഹനമോടിച്ച് ശബ്ദം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ വലിയ രീതിയിലുള്ള ചെലവാണ് കുറഞ്ഞതെന്നും സാധാരണക്കാർക്കുപോലും അനൗൺസ്മെൻ്റ് നൽകാൻ സാധിക്കുമെന്നും ഷാജി പറയുന്നു. കോളേജിൽ മിമിക്രി ചെയ്യുന്ന സമയത്താണ് ഈ മേഖലയിലേക്ക് തിരിച്ചത്. ഈ തെരഞ്ഞെടുപ്പിൽ ഏകദേശം നൂറോളം അനൗൺസ്മെൻ്റുകൾ ഇതിനോടകം തന്നെ ഷാജി നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ സ്ഥാനാർത്ഥികൾക്കും ഇതിനോടകം അനൗൺസ്മെൻ്റുകൾ നൽകിക്കഴിഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എല്ലാ പാർട്ടികളിലെ സ്ഥാനാർത്ഥികളും ഷാജിയോട്ടനെ തിരഞ്ഞെത്താറുണ്ട്. ഏകദേശം മുന്നൂറോളം സ്ഥാനാർഥികളുടെ അനൗൺസ്മെൻറ് ചെയ്യാനാകുമെന്നാണ് ഷാജി പറയുന്നത്. കന്നഡ, തമിഴ്, മലയാളം എന്നീ മൂന്നു ഭാഷകളിലും ഷാജി ശബ്ദം നൽകും. ഓഡിയോ സി.ഡി, വാണിജ്യ പരസ്യങ്ങൾ, സ്റ്റേജ് കോമ്പയറിങ്, തുടങ്ങിയ നാല് ശബ്ദതലങ്ങളാണ് ഷാജി ചെയ്യുന്നത്. കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലായിരുന്ന ഷാജിക്ക് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് വലിയ പ്രതീക്ഷയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബാക്കിയുള്ള സമയം കൃഷിക്കാണ് ചെലഴിക്കുന്നത്. കൽപ്പറ്റ കെന്റ് മീഡിയയിലാണ് ഷാജിയുടെ സൗണ്ട് റെക്കോഡിങ്. കണിയാമ്പറ്റ ലിത തോമസും കൽപ്പറ്റ മെറിൻ റിയ ജേക്കബുമാണ് സഹായത്തിനുള്ളത്. ഭാര്യ സുനിതയും മക്കൾ കീർത്തനയും കൃപയുമാണ്.



Leave a Reply