പോളിംഗ് മെഷിനിൽ തകരാർ കാരണം ഒന്നര മണിക്കൂർ വോട്ടിംഗ് തടസപെട്ടു.

വയനാട് കമ്പളക്കാട് ഗവ യു .പി സ്കൂളിലെ പതിമൂന്നാം നമ്പർ ബൂത്തിൽ പോളിങ്ങ് മെഷിനിൽ തകരാർ കാരണം
ഒന്നര മണിക്കൂറായി പോളിങ്ങ് തടസപെട്ടു. രാവിലെ വെള്ളമുണ്ട പഞ്ചായത്തിലെ 17 ാം വാർഡിൽ ഒഴുക്കൻ മൂല സർഗ്ഗ ഗ്രന്ഥാലത്തിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് തുടങ്ങിയ ശേഷം യന്ത്ര തകരാറായിരുന്നു. . വോട്ട് ചെയ്ത് കഴിയുമ്പോഴുള്ള ബീപ് ശബ്ദം നിലച്ചതിനാൽ കുറച്ച് സമയം പോളിംഗ് നിർത്തി വെച്ചു . പിന്നീട് ഇത് പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു.
പത്തര വരെ വയനാട്
ജില്ലയിൽ വോട്ടിംഗ് ശതമാനം 27.55%
ആകെ 172311 പേർ വോട്ട് ചെയ്തു
പുരുഷന്മാർ – 86469
സ്ത്രീകൾ – 85842
ട്രാൻസ്ജെൻഡേഴ്സ് – 0



Leave a Reply