അരിമുളയിൽ പോളിംഗ് നിർത്തി വെച്ചു: ഒരു മണിക്ക് മുമ്പേ വയനാട്ടിൽ 50 ശതമാനം പേർ വോട്ട് ചെയ്തു.
കണിയാമ്പറ്റ പഞ്ചായത്തിലെ എട്ടാം വാർഡിൽ അരി മുള സാംസ്കാരിക നിലയത്തിലെ രണ്ടാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് പോളിംഗ് നിർത്തി വെച്ചു. ഇനി പുതിയ വോട്ടിംഗ് യന്ത്രം കൊണ്ടു വന്നശേഷമെ വോട്ടിംഗ് പുനരാരംഭിക്കൂ.
12.15 മണി വരെ വയനാട്
ജില്ലയിൽ വോട്ടിംഗ് ശതമാനം 45.92%
ആകെ 287183 പേർ വോട്ട് ചെയ്തു.
പുരുഷന്മാർ – 140887
സ്ത്രീകൾ – 146296
ട്രാൻസ്ജെൻഡേഴ്സ് – 0





Leave a Reply